ടൊവിനോ തോമസിൻ്റെ പകർന്നാട്ടവുമയി " പള്ളിച്ചട്ടമ്പി " . ഡിജോ ജോസ് ആൻ്റണിയുടെ മറ്റൊരു വിജയചിത്രം കൂടി .
Movie :
Pallichattambi
Director:
Dijo Jose Antony
Genre :
Period Action Drama UA+16
Platform :
Theatre .
( Gavi Galaxy Cinemas Dolby Atmos 4K Seethathode )
Language :
Malayalam
Duration. :
2 Hours 10 Minutes
Direction : 4 / 5
Performance : 4 / 5
Cinematography : 4 / 5
Script : 4 / 5
Editing : 4 / 5
Music & BGM : 4 / 5
Rating : 24 /30.
✍️
Saleem P. Chacko.
CpK DesK
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്ര മാക്കി ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത ചിത്രമാണ് " പള്ളിച്ചട്ടമ്പി " .
അന്ധവിശ്വാസവും ഫ്യൂഡൽ നിയന്ത്രണവും വ്യാപകമായ ഇടുക്കി ജില്ലയിലെ കാണിയാർ , കുരിശുമല , തരിയോട്ട് മല ,തോമാപുരം പ്രദേശങ്ങളിൽ സേച്ചാധിപത്യത്തെയും സാമൂഹിക അടിച്ചമർത്തലിനെയും വെല്ലു വിളിക്കാൻ തിരുമാനിക്കുന്ന നിർഭയനായ ഒരുകൂട്ടം മനുഷ്യരുടെ കഥയെ ആസ്പദ മാക്കിയാണ് " പള്ളിച്ചട്ടമ്പി " ഒരുക്കിയിരി ക്കുന്നത് . കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കിയിട്ടുണ്ട് .
1930ൽ കേരള - കർണ്ണാടക അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന സംഭവ ങ്ങളാണ് . ഒരു പള്ളിയെയും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന നാടിനെയും സംരക്ഷി ക്കാനായി അവിടെക്ക് കൊണ്ട് വരുന്ന ചട്ടമ്പിയുടെയും നാടിൻ്റെയും കഥയാണ് . ചട്ടം അറിയുന്നവൻ എന്നതാണ് ചട്ടമ്പി കൊണ്ട് ഉദ്ദേശിക്കുന്നത് .
കമ്മ്യൂണിസ്റ് ഗുണ്ടകളെ നേരിടാൻ ക്രൈസ്തവസഭ ക്രിസ്റ്റഫർ സേന രൂപി കരിക്കുന്നു. ക്രിസ്തുവിനെ ചുമക്കുന്നവൻ എന്നാണ് ക്രിസ്റ്റഫറിൻ്റെ അർത്ഥം .സംസ്ഥാനം ഭരിക്കുന്നത് സഖാവ് ഇ.എൻ.എസ് നേതൃത്വം നൽകുന്ന കമ്മ്യൂണി സ്റ്റ് മന്ത്രിസഭയാണ് . അക്കാല ത്താണ് വിമോചന സമരം പൊട്ടിപുറപ്പെടുന്നു .സംസ്ഥാന സർക്കാരിനെ പിരിച്ച് വിടുന്നതിന് തലേ രാത്രിയിൽ നടക്കുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നു.
" സഖാവ് കൃഷ്‌ണപിള്ളയ്ക്ക് സ്‌നേഹപൂർവ്വം റബേക്ക " .
കായദു ലോഹർ ( ഡ്രാഗൺ തമിഴ് മൂവി ഫെയിം ) നായിക .ടൊവിനോ തോമസ് ( ക്രിസ്റ്റഫർ / കൃഷ്‌ണപിള്ള ) , കായദു ലോഹർ ( റബേക്കാ ) , വിജയരാഘവൻ ( പള്ളി വികാരി ) , സിദ്ദിഖ് ( അഡീഷണൽ ചീഫ് സെക്രട്ടറി ഈപ്പൻ ഡാനിയേൽ), ജോണി ആൻ്റണി ( ആനന്ദൻ മുതലാളി ) , സുധീർ കരമന ( കുഞ്ചെറിയ ) , ബാബുരാജ് ( ക്വിൻ്റൽ ജോർജ്ജ് ) , പ്രശാന്ത് അലക്സാണ്ടർ ( പള്ളി ട്രസ്റ്റി ദേവസ്യ ), മിഥുൻ വേണുഗോപാൽ ( ഡേവി ), എൽദോ മാത്യൂ ( രത്നാകരൻ എന്നിവരോടൊപ്പം വിനോദ് കെടാമംഗലം , ധ്രുവൻ , ജോസുകുട്ടി ജേക്കബ് എന്നിവരും അഭിനയി ച്ചിരിക്കുന്നു .പൃഥിരാജ് സുകുമാരൻ അതിഥി താരമാണ് . സിനിമയുടെ ഹൈലൈറ്റാണ് പൃഥിരാജിൻ്റെ കഥാപാത്രം .
ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ സുരേഷ് ബാബുവാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കലാ സംവിധാനം ദിലീപ് നാഥ് കലാ സംവിധാനവും , ജയ്ക്ക് ബിജോയ് സംഗീതവും , ടിജോ ടോമി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും , റഷീദ് അഹമ്മദ് മേക്കപ്പും ഒരുക്കുന്നു . വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ നൗഫലും ബ്രിജിഷും ചേർന്നാണ് സിനിമയുടെ നിർമ്മാണം . സി ക്യൂബ് ബ്രോ എൻ്റെർ ടെയ്ൻമെൻ്റസിൻ്റെ ബാനറിൽ ചരൺ , ചാണക്യ , ചൈതന്യ എന്നിവരും തൻസീറു മാണ് സഹ നിർമ്മാണം.
ജെയ്ക്ക് ബിജോയ്സ് സംഗീതവും , ടിജോ ടോമി ഛായാഗ്രഹണവും , ശ്രീജിത് സാരംഗ് എഡിറ്റിംഗും , കലാ സംവിധാനം ദിലീപ്നാഥും , റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിച്ചി രിക്കുന്നു .കോസ്റ്റ്യും -ഡിസൈൻ മഞ്ജുഷ രാധാകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് കിരൺ റാഫേൽ,റെനിത് രാജ്,സ്റ്റിൽസ് റിഷ് ലാൽ ഉണ്ണികൃഷ്ണ ൻ.കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല , ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ,ലൈൻ പ്രൊഡ്യൂസർ അലക്സ്. ഈ കുര്യൻ.പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് നോബിൾ ജേക്കബ്ബ്. പ്രൊഡക്ഷൻ മാനേജേഴ്സ് എബി കോടിയാട്ട്, ജെറി വിൻസൻ്റ് തുടങ്ങിയ വരാണ് മറ്റ് അണിയറശിൽപ്പികൾ . അക്ഷയ് പ്രകാശ് ( പി.ആർ.ഓ ) , അഖിൽ വിഷ്ണു വിഎസ് ( ഡിജിറ്റിൽ മാർക്കറ്റിംഗ് )
കാഞ്ഞാർ, പൈനാവ് , മൂലമറ്റം തുടങ്ങിയ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങ ളിലായിരുന്നു ചിത്രീകരണം നടന്നത് .
ക്വീൻ , ജന ഗണ മന , മലയാള ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത് . ജന ഗണ മന പോലൊരു ഗംഭീരം സിനിമ ചെയ്തപ്പോൾ ഡിജോയുടെ കഴിവ് നമ്മൾ കണ്ടതാണ് .ടൊവിനോ തോമസിൻ്റെ വിജയ ചിത്രങ്ങളിൽ ഒന്നൂകൂടി . കായദു ലോഹർ മികച്ച അഭിനയം കാഴ്ചവെച്ചു . ജെയ്ക്ക് ബിജോയുടെ വേറിട്ട പശ്ചാത്തല സംഗീതം എടുത്ത് പറയാം .

No comments: