" Dhurandhar The Revenge" Title Track " Aari Aari ....." Out Now.
https://youtu.be/dESIGVxSSCE?si=qJya-b4cycUNYmbe
" Dhurandhar Part 2 " is scheduled to release on 19th March 2026
The film stars Ranveer Singh, Arjun Rampal, Sanjay Dutt, R.Madhavan , Sara Arjun, Rakesh Bedi, Manav Gohil, Gaurav Gera, Danish Pandoor, Raj Zutshi , Saumya Tandon, Binal Oberoi, Madhurjeet Sarghi , Mustafa Ahmad, Udaybir Sandhu , Gitikka Ganju Dhar, Aditya Uppal, Vikram Bhamburi , Ashwin Dhar , Abhay Arora, Danish Iqbal, Ankit Sagar , Mushtaq Naika , Vinod Tharani, Faiz Khan, Sanjay Mehta, Carl Andrew , Bhasha Sumbli, Virender Sigh , Amaldeep Singh , Vivek Sinha , Sanjay Mehandiratta , Mashhoor Amrohi , Akash Khurana, Ali Raza Namdar , Himanshu Gokhani and Ashish Duggal in lead roles. Akshaya Khanna ( Flashback appearance) ,Yami Gautam ( Cameo apperance)
Written and directed by Aditya Dhar. Music by Shashwat Sachdev. Cinematography by Vikash Nowlakha . Editted by Shivkumar V. Panicker.Production Designer Saini S.Johray . Art Director Karasinh P.Chavada . Make Up Pintu Kumar Gupta ,Lyrics Irshad Kamil, Bombay Rockers,Reble & Token , Singers Shashwat Sachdev, Navtej Singh Rehel , Khan Saab, Jasmine Sandals , Sudhir Yaduvanshi, Reble & Token ,Budget 475 Crore.
The digital streaming rights were acquired by Jio hotstar for 150 crores , replacing Netflix from the prequel, The satellite rights were acquired by Star Gold for 50 crore.
This film is also release in Telugu, Tamil, Malayalam & Kannada languages , The day before it's release,paid preview shows will be held from evening.
✍️
Saleem P. Chacko.
ധുരന്ധർ പ്രതികാരം* ടൈറ്റിൽ ട്രാക്ക് "ആരി ആരി" പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് മാർച്ച് 19 ന്
https://youtu.be/dESIGVxSSCE?si=qJya-b4cycUNYmbe
ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, ആദിത്യ ധർ ഒരുക്കിയ രൺവീർ സിംഗ് നായകനായ *ധുരന്ധർ പ്രതികാരത്തിൻ്റ* ടൈറ്റിൽ ട്രാക്ക് പുറത്ത്. *"ആരി ആരി"* എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രം 2026 മാർച്ച് 19 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയ്‌ലർ 45+ രാജ്യങ്ങളിലായി യൂട്യൂബിൽ ട്രെൻഡിംഗിലാണ്. ട്രെയ്‌ലർ പുറത്തിറങ്ങിയതുമുതൽ ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് അതിൻ്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ച *'ആരി ആരി'* എന്ന ഗാനം.
വമ്പൻ ആവേശം പകരുന്ന ഈ ഗാനം ഇപ്പോൾ ടി-സീരീസ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ഗംഭീര ബീറ്റുകൾ, ശക്തമായ ആലാപനം, സ്ഫോടനാത്മകമായ റാപ്പ് എന്നിവയാൽ നിറഞ്ഞ ഈ ഗാനം, അടുത്ത സംഗീത തരംഗമായി മാറാൻ പോകുന്ന ഒരനുഭവമാണ് നൽകുന്നത്. ഒപ്പം ചിത്രത്തിലെ തീവ്രമായ കാഴ്ചകളുടെ ഒരു സൂചനയും ഈ ഗാനം നൽകുന്നുണ്ട്.
ശാശ്വത് സച്ച്ദേവ് സംഗീതസംവിധാനം നിർവഹിച്ച ഈ ട്രാക്ക്, പഞ്ചാബി സ്വാധീനങ്ങളുമായി സംയോജിപ്പിച്ച്, ശ്രോതാക്കളെ ത്രസിപ്പിക്കാൻ പാകത്തിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നവ്‌തേജ് സിംഗ് റെഹാൽ (ബോംബെ റോക്കേഴ്‌സ്), ഖാൻ സാബ്, ജാസ്മിൻ സാൻഡ്‌ലാസ്, സുധീർ യദുവൻഷി എന്നിവർ ഈ ഗാനത്തിന് ശബ്ദം പകർന്നിരിക്കുന്നു. ഇതിലെ റാപ്പ് ഭാഗങ്ങൾ റെബിളും ടോക്കണും ചേർന്ന് അവതരിപ്പിക്കുകയും എഴുതുകയും ചെയ്തിരിക്കുന്നു. ബോംബെ റോക്കേഴ്‌സിനൊപ്പം ഇർഷാദ് കാമിലും ചേർന്നാണ് ഗാനം എഴുതിയിരിക്കുന്നത്. ഈ ഗാനത്തിൻ്റെ സ്കോർ ഒരുക്കിയത് ആദം ലൂക്കാസ് ആണ്.
ഗാനത്തിന്റെ ദൃശ്യപരമായി അതിശയിപ്പി ക്കുന്ന വീഡിയോ ഈ ട്രാക്കിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഗാനത്തിൽ രൺവീർ സിങ്ങിനെ ഉഗ്രവും കമാൻഡിംഗ് ആയ റോളിലും എടുത്തുകാണിക്കുന്നു. സ്റ്റൈലൈസ്ഡ് ആക്ഷനും ആകർഷകമായ സീക്വൻസുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ വീഡിയോ, തീവ്രതയും ചിത്രത്തിൻ്റെ വമ്പൻ സ്‌കെയിലും പ്രസരിപ്പിക്കുകയും രൺവീർ സിങ്ങിൻ്റെ ശക്തമായ സ്‌ക്രീൻ സാന്നിധ്യം പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ത്രസിപ്പിക്കുന്ന ഓഡിയോ, ഡൈനാമിക് വിഷ്വലുകൾ സംയോജിപ്പിച്ച്, ഒരുക്കിയ *"ആരി ആരി"*, ഈ ചിത്രത്തിൻ്റെ സംഗീത യാത്രയ്ക്ക് ആവേശകരവും ഗംഭീരവുമായ സ്വാധീനത്തോടെ തുടക്കം കുറിക്കുന്നു.
ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ബി62 സ്റ്റുഡിയോസ് പ്രൊഡക്ഷൻസിൻ്റെ, ആദിത്യ ധർ ചിത്രം *ധുരന്ധർ പ്രതികാരം*, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 5 ഭാഷകളിൽ റിലീസ് ചെയ്യും. ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ സ്പൈ-ആക്ഷൻ ത്രില്ലർ, 2026 മാർച്ച് 19 ന് ഗുഡി പദ്വാ, ഉഗാദി ദിനങ്ങളിലും ഈദിന് മുന്നോടിയായും ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നു.
✍️
പിആർഒ - ശബരി

No comments: