"എറിക് " വീഡിയോ ഗാനം പുറത്തിറങ്ങി


 


"എറിക് " വീഡിയോ ഗാനം പുറത്തിറങ്ങി


തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന"എറിക് " എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.


അജീഷ് ദാസൻ എഴുതിയ വരികൾക്ക് ലീല എൽ ഗിരീഷ് കുട്ടൻ സംഗീതം പകർന്ന് ആനന്ദ് ശ്രീരാജ് ആലപിച്ച "ഒരു മഴ കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.


https://youtu.be/sw-1HdlQL1s?si=FuT8jLzfxz-nBps7


ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ  എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ  ബാനറില്‍ ശശി നായര്‍, ബെന്നി വാഴപ്പി ള്ളിയില്‍, മധുസൂദനന്‍ മാവേലിക്കര, റാംജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിര്‍വ്വഹിക്കുന്നു.


മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യു കെ യിലാണ്.കഥ- മുരളി രാമന്‍, സംഭാഷണം- എം കെ ഐ സുകുമാരന്‍, പ്രസാദ്, സംഗീതം- ഗിരീഷ് കുട്ടന്‍, എഡിറ്റര്‍- ഹരീഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കടവൂര്‍, കല- അനിഷ് ഗോപാല്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂംസ്- ആരതി ഗോപാല്‍, സ്റ്റില്‍സ്- മോഹന്‍ സുരഭി, ഡിസൈന്‍സ്- വില്ല്യംസ് ലോയല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രശാന്ത് ഭാസി,അസോസിയേറ്റ് ഡയറക്ടര്‍-സനീഷ്, വിഎഫ്എക്‌സ് ഡിജിറ്റല്‍-കാര്‍വിംങ്, ആക്ഷന്‍-റോബിന്‍ ജോണ്‍,പ്രൊഡക്ഷന്‍ മാനേജര്‍- വിമല്‍ വിജയ്.


പാരറ്റ് മീഡിയ ഇവന്റ്സ് ത്രൂ എഫ്  എം എന്റർടൈൻമെന്റ്സ് മാർച്ച് ആറിന് "എറിക് "പ്രദർശനത്തിനെത്തിക്കുന്നു.


പി ആര്‍ ഒ- എ എസ് ദിനേശ്,മനു ശിവൻ.

No comments:

Powered by Blogger.