തിരക്കഥാകൃത്ത് നിസാം റാവുത്തർ രണ്ടാം അനുസ്മരണവും പുരസ്കാരവിതരണവും മാർച്ച് ആറിന് പത്തനംതിട്ടയിൽ.


 

തിരക്കഥാകൃത്ത് നിസാം റാവുത്തർ രണ്ടാം അനുസ്മരണവും പുരസ്കാരവിതരണവും മാർച്ച് ആറിന്  പത്തനംതിട്ടയിൽ. 

 

പത്തനംതിട്ട : തിരക്കഥാകൃത്ത് നിസാം റാവുത്തർ രണ്ടാം അനുസ്മരണവും സംവിധായകൻ കെ. സതീഷിന്പുരസ്കാര വിതരണവും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർച്ച് ആറ് വെള്ളിയാഴ്ച വൈകിട്ട് നാലിന് പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടക്കുമെന്ന് കൺവീനർ പി. സക്കീർ ശാന്തി അറിയിച്ചു. 

 

സിനിമ സീരിയൽ നാടക നടൻ കടമ്മനിട്ട കരുണാകരൻ നിസാം റാവുത്തർ അനുസ്മരണ പ്രഭാഷണം നടത്തും .തിരക്കഥാകൃത്ത് നിസാം റാവുത്തർ പുരസ്കാരം സംവിധായകൻ കെ. സതീഷിന്  പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് എം.ഡി. പി.എസ് രാജേന്ദ്രപ്രസാദ് വിതരണം ചെയ്യും. സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും .

No comments:

Powered by Blogger.