" I C U " (ഐ സി യു) ട്രെയിലർ പുറത്തിറങ്ങി



 " I C U " (ഐ സി യു) ട്രെയിലർ പുറത്തിറങ്ങി 


''താന്തോന്നി'' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ ജോർജ്,ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന   '' I C U '' (ഐ സി യു)എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ ജനപ്രിയ നായകൻ ദിലീപ് റിലീസ് ചെയ്തു.


https://m.youtube.com/watch?v=UuKCaLr2WOQ&fbclid=IwVERTSAQL5KZleHRuA2FlbQIxMABzcnRjBmFwcF9pZAwzNTA2ODU1MzE3MjgAAR4Pa2tapDmPS6t861-zUu-MTykVuOhXNLm-JghFqXphgPji-kfYpSyiVIy7aA_aem_fcHOIunuXl6_InNo5N7m4Q&sfnsn=wiwspwa


മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ഈ  സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ തമിഴിൽ സൂര്യ നിർമ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു.ഫെബ്രുവരി ഇരുപത്തിയേഴിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽമുരളി ഗോപി, ശ്രീകാന്ത് മുരളി,മീര വാസുദേവ്,നവാസ് വള്ളിക്കുന്ന് തുടങ്ങിയ  പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.സന്തോഷ് കുമാർ കഥ  തിരക്കഥ സംഭാഷണമെഴുതുന്നു.  ലോകനാഥൻ ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിക്കുന്നു.


സംഗീതം-ജോസ് ഫ്രാങ്ക്‌ളിൻ,എഡിറ്റിംഗ്-ലിജോ പോൾ,പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ,കല-ബാവ,കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ,മേക്കപ്പ്-റോണക്സ് സേവ്യർ,സൗണ്ട് ഡിസൈൻ- വിക്കി,കിഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജി സുകുമാർ,പ്രൊജക്ട് ഡിസൈൻ-രമേശ് തെക്കേപ്പാട്ട്, ഫിനാൻസ് കൺട്രോളർ-എം എസ് അരുൺ, വിഎഫ്എക്സ്-നിതിൻ നന്ദകുമാർ, ശബ്ദമിശ്രണം-എം ആർ രാജാകൃഷ്ണൻ, സ്റ്റിൽസ്-നൗഷാദ്, ഡിസൈൻ-ടെൻ പോയിൻ്റ്, മാർക്കറ്റിംഗ്- ബ്രിംഗ്ഫോർത്ത്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.