" പ്യാർ " ഓഡിയോ പ്രകാശനം.
" പ്യാർ " ഓഡിയോ പ്രകാശനം.
ബോളിവുഡ് നടിമാരായ കേതകി നാരായണൻ, അമിക ഷൈലു എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന "പ്യാർ" എന്ന മലയാള ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം എറണാകുളം ഹോട്ടൽ ലുമിനറയിൽ വെച്ച് നിർവഹിച്ചു.
പ്രശസ്ത സംവിധായകരായ ജോസ് തോമസ്, മെക്കാർട്ടിൻ, ജി മാർത്താണ്ഡൻ, നടി കേതകി നാരായൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൈഡ് സ്ക്രീൻ മീഡിയയുടെ ബാനറിൽ മനോജ് ഗോവിന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ''പ്യാർ"എന്ന സിനിമ ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഇംഗ്ലീഷിൽ "WHY KNOT" എന്ന പേരിലും മലയാളത്തിൽ "പ്യാർ" എന്ന പേരിലുമാണ് റിലീസ് ചെയ്യുന്നത്.
പ്രശസ്ത സംഗീത സംവിധായകൻ റിനിൽ ഗൗതം സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഏഴു മനോഹര ഗാനങ്ങൾ പ്രശസ്ത ഗായകരായ കെ എസ് ചിത്ര,ചിത്ര അരുൺ,നജീം അർഷാദ്,രൂവിത് ഗോവിന്ദ്,പ്രവീൺ നീരജ്,ഗോകുൽ പ്രസാദ്,സുൽഫിക്ക്, പ്രിയ ബൈജു എന്നിവർ ആലപിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി,മുരളി നീലാംബരി,ഡോക്ടർ ജോജി കുര്യാക്കോസ്, ദിവ്യവള്ളി സന്തോഷ്, സുൽഫിക് എൽ , ഫൈസൽ മർസുകി, നിതിൻ അഷ്ടമൂർത്തി എന്നിവരുടെതാണ് ഗാനരചന. ഹോളിവുഡ് നടി ഐറീന മിഹാൽ കോവിച്, പ്രശസ്ത കൊറിയോഗ്രാഫറായ ജോബിൻ ജോർജ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന "പ്യാർ "മെയ് ആദ്യം തിയറ്ററുകളിലെത്തും.
പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.



No comments: