മാതൃ പുത്ര വാത്സല്യം കണ്ണുനീർ പൊഴിച്ചുകൊണ്ട്, തിയറ്ററിൽ നിന്നും കണ്ടിറങ്ങിയവർ. പ്രീമിയർ ഷോയിൽ മികച്ച അഭിപ്രായം നേടിയ " പ്രിയ പുത്രൻ" എന്ന ചിത്രം തീയേറ്ററിലേക്ക്..



മാതൃ പുത്ര വാത്സല്യം കണ്ണുനീർ പൊഴിച്ചുകൊണ്ട്, തിയറ്ററിൽ നിന്നും  കണ്ടിറങ്ങിയവർ. പ്രീമിയർ ഷോയിൽ മികച്ച അഭിപ്രായം നേടിയ  " പ്രിയ പുത്രൻ" എന്ന  ചിത്രം തീയേറ്ററിലേക്ക്..


ഗിന്നസ് പക്രുവിന്റെ അഭിനയ  ചാരുതയും സെന്റിമെന്റ്സ് രംഗങ്ങളുടെ മികവുകൊണ്ടും  പ്രിയ പുത്രൻ എന്ന ചിത്രം പ്രേക്ഷകർ നെഞ്ചിലേറ്റി. ശക്തമായ കഥാപാത്രം ഈ നടന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിക്കുന്ന ചിത്രമാണിത്.ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട്  മലയാളത്തിൽ ഇറങ്ങുന്ന ചിത്രമാണിത്.


എച്ച്.മഞ്ജുനാഥ് രചന നടത്തി സംവിധാനം ചെയ്യുന്ന ഗിന്നസ് പക്രു നായകനാകുന്ന* *പ്രിയ പുത്രൻ***എന്ന മലയാളചിത്രം ഫെബ്രുവരി 27 ന് തിയേറ്ററിലെത്തുന്നു.


പവർ സ്റ്റാർ ക്രിയേഷൻസി ന്റെ ബാനറിൽ ഡോക്ടർ സുരേഷ് ജി നിർമ്മിച്ച ചിത്രത്തിന്റെ ഡി ഒ പി ഭ്യാതപ്പ ഗൗഡ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് എസ് സുന്ദർരാജൻ. മ്യൂസിക്&ബാഗ്രൗണ്ട് സ്കോർ  ദീന. സൗണ്ട് ഡിസൈൻ ചന്ദ്രു പ്രസാദ് സ്റ്റുഡിയോ.


അജയകുമാർ ( ഗിന്നസ് പക്രു), പത്മവാസന്തി, രമേഷ് ബട്ട്, ദത്തണ്ണ, ബിരാദർ. എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.


പി ആർ ഒ എം കെ ഷെജിൻ.


No comments:

Powered by Blogger.