ശരത്കുമാർ നായകനാകുന്ന 'ആഴി'; ഫെബ്രുവരി 27ന് തിയേറ്ററുകളിലേക്ക്..
ശരത്കുമാർ നായകനാകുന്ന 'ആഴി'; ഫെബ്രുവരി 27ന് തിയേറ്ററുകളിലേക്ക്..
മേൽവിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ മാധവ് രാമദാസൻ, തമിഴിൽ ശരത്കുമാറിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആഴിയുടെ പോസ്റ്റർ റിലീസ് ആയി. ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മാധവ് രാമദാസിൻ്റെ ആദ്യ തമിഴ് ചിത്രമാണ് ആഴി. 888 പ്രൊഡക്ഷൻസിൻ്റെയും സെല്ലുലോയ്ഡ് ക്രിയേഷൻസിൻ്റെയും ബാനറിൽ സജിത് കൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. ശരത് കുമാറിനെ കൂടാതെ ദേവിക സതീഷ്, ഇന്ദ്രജിത്ത് ജഗൻ, താമരൈ സെൽവി, വൈയാപുരി, ശ്രീജിത്ത് രവി തുടങ്ങിയ വരാണ് ആഴിയിലെ മറ്റ് അഭിനേതാക്കൾ.
ഉത്രാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ഹരിഉത്ര തമിഴ്‌നാട്ടിലും ഗുഡ് സെലക്ഷൻ കേരളത്തിലും ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനറായി സേവനമ നുഷ്ഠിക്കുന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റാണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. ഛായാഗ്രാഹണം: ആനന്ദ് എൻ നായർ, ഗാനരചന: നവീൻ കണ്ണൻ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, എഡിറ്റർ: കെ ശ്രീനിവാസ്, കലാസംവിധായകൻ: പ്രദീപ് എം.വി, ആക്ഷൻ: ഫീനിക്സ് പ്രഭു, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് ആഴിയുടെ മറ്റ് അണിയറപ്രവർത്തകർ.

No comments: