Since 2016

നെബു എബ്രഹാം as ദത്തൻ തമ്പുരാൻ in "അരൂപി" .



നെബു എബ്രഹാം as ദത്തൻ തമ്പുരാൻ in "അരൂപി" .


പുണർതം പ്രൊഡക്ഷൻസിന്റെ  ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച്  അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന   "അരൂപി" എന്ന  ചിത്രത്തിൽ നെബു ഏബ്രഹാം അവതരിപ്പിക്കുന്ന ദത്തൻ നമ്പൂതിരി  എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ റിലീസായി.


ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ  വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല,ജോയ് മാത്യു,സിന്ധു വർമ്മ,അഭിലാഷ് വാര്യർ, കിരൺ രാജ്,ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ,എ കെ വിജുബാൽ,നെബു എബ്രഹാം,വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്,ജോജോ ആൻറണി,സുജ റോസ്,ആൻ മരിയ,അഞ്ജന മോഹൻ,രേഷ്മ,സംഗീത തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


അമൽ ഛായാഗ്രഹണം നിർവഹിക്കുന്നു.ബി. കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. എഡിറ്റി ങ്ങ്-വി. ടി. വിനീത്.കലാസംവിധാനം-മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം-ഷാജി കൂനൻ കൂനമാവ്, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി  മേനോൻ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.