ശ്രീലങ്ക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് എം.എ നിഷാദിൻ്റെ " LURK " ഓഫീഷ്യൽ സെലക്ഷൻ നേടി .
ശ്രീലങ്ക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് എം.എ നിഷാദിൻ്റെ " LURK " ഓഫീഷ്യൽ സെലക്ഷൻ നേടി .
എം.എ. നിഷാദ് കഥയും സംവിധാനവും നിർവ്വഹിച്ച ലർക്ക് ഇതിനോടകം മധ്യപ്രദേശിലെ വിന്ധ്യ ചലച്ചിത്രോത്സവ ത്തിലും, കൊൽക്കൊത്ത ഗുഡ് എർത്ത് ചലച്ചിത്രോത്സവത്തിലും തെരഞ്ഞെടുക്ക പ്പെട്ടിരുന്നു.
വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ലർക്കിൽ ജയറാം കല്യാണരാമൻ എന്ന കഥാപാത്ര ത്തെയാണ് നിഷാദ് അവതരിപ്പിച്ചിരിക്കുന്നത്.
സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി.രവി, ജാഫർ ഇടുക്കി, സുധീർ കരമന, അനുമോൾ, മഞ്ജുപിള്ള, സരിത കുക്കു തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: രജീഷ് ടി രാമൻ, എഡിറ്റർ: വിപിൻ മണ്ണൂർ, തിരക്കഥ, സംഭാഷണം: ജുബിൻ ജേക്കബ്. പശ്ചാത്തല സംഗീതം: പ്രകാശ് അലക്സ്.
കർണാടക അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം നടനും സംവിധായകനും നിർമ്മാതാവുമായ എം.എ. നിഷാദിന് ലഭിച്ചിരുന്നു .
സലിം പി. ചാക്കോ .

No comments: