മോഹൻലാൽ - തരുൺമൂർത്തി - മീര ജാസ്മിൻ ചിത്രം തൊടുപുഴയിൽ .
മോഹൻലാൽ - തരുൺമൂർത്തി - മീര ജാസ്മിൻ ചിത്രം തൊടുപുഴയിൽ .
" തുടരും" എന്ന ബ്ലോക് ബസ്റ്ററിനുശേഷം മോഹൻലാലും തരുൺമൂർത്തിയും ഒരുമിക്കുന്ന ചിത്രത്തിൽ മീര ജാസ്മിനാണ് നായിക.
മോഹൻലാലിനെയും മീര ജാസ്മിനെയും നായകനും നായികയുമാക്കി നവാഗതനായ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യാൻ നിശ്ചയിച്ചിരുന്ന പ്രോജക്ടാണിത്. ഓസ്റ്റിൻ പിൻമാറിയെങ്കിലും താരങ്ങളിൽ മാറ്റം ഇല്ല. ജനുവരി 23ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ പ്രകാശ് വർമ്മ, ഇർഷാദ് തുടങ്ങിയവരും താരനിരയിലുണ്ട്. മലയാളത്തിലെ സൂപ്പർഹിറ്റ് താര ജോഡികളാണ് മോഹൻലാലും മീര ജാസ്മിനും.

No comments: