വിസ്മയ മോഹൻലാലിൻ്റെ ആദ്യചിത്രം " തുടക്കം " സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . സംവിധാനം ജൂഡ് ആന്തണി ജോസഫ് .
വിസ്മയ മോഹൻലാൽ , ആശിഷ് ജോ ആൻ്റണി എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " തുടക്കം " . ഓണത്തിന് ഈ ചിത്രം തിയേറ്ററുകളിൽ എത്തും.
ഓം ശാന്തി ഓശാന, 2018 എവരി വൺ ഈസ് എ ഹീറോ ചിത്രങ്ങൾക്ക് ശേഷമാണ് ജൂഡ് ആന്തണി ജോസഫ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .
ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുംമ്പാരൂരാണ് ചിത്രം നിർമ്മിക്കുന്നത് . ഡോ. എമിൽ വിൻസെൻ്റ് , അനീഷ ആൻ്റണി എന്നിവരാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് .
ബോബി കുര്യൻ , ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ് . ലിനീഷ് നെല്ലിക്കൻ , അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ രചനയും , ജോമോൻ ടി.ജോൺ ഛായാഗ്രഹണവും, ചമൻ ചാക്കോ എഡിറ്റിംഗും , ജേക്സ് ബിജോയ്സംഗീതവും , വിഷ്ണു ഗോവിന്ദ് ശബ്ദലേഖനവും , യാനിക് ബെൻ , സ്റ്റണ്ട് ശിവ എന്നിവരാണ് ആക്ഷൻ കോറിയോ ഗ്രാഫിയും ഒരുക്കുന്നത് .
സലിം പി. ചാക്കോ .

No comments: