പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന " കാലം പറഞ്ഞ കഥ " ഫെബ്രുവരി 6ന് തിയേറ്ററുകളിൽ എത്തും .



പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന "  കാലം പറഞ്ഞ കഥ "  ഫെബ്രുവരി 6ന് തിയേറ്ററുകളിൽ എത്തും .


കൊലപാതകങ്ങളും പീഡനങ്ങളും തുടർക്കഥയാവുന്ന കൊച്ചു കേരളത്തിൽ മറന്നുപോകുന്ന ചില കുടുംബ ബന്ധങ്ങളുടെ കഥ പറയുകയാണ് കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് എന്ന ചിത്രം . കരുന്നാഗപ്പള്ളി നാടകശാലക്ക് വേണ്ടി കരുന്നാഗപ്പള്ളി കൃഷ്ണൻ കുട്ടി നിർമ്മാണം, രചന എന്നിവ നിർവഹിക്കുന്ന ചിത്രം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു.


കൈനിറയെ പണം വരുമ്പോൾ ആഡംബര ജീവിതത്തിൽ മതിമറന്ന് ജീവിക്കുന്ന ചില ജന്മങ്ങൾ. പണമില്ലാത്തതിന്റെ പേരിൽ മറ്റുള്ളവരുടെ മുന്നിൽ പ്രതാപം നഷ്ടപ്പെടാ തെ ജീവിക്കാൻ മുഖംമൂടി ധരിക്കുന്ന ചിലർ ആത്മാഭിമാനമാണ് ഇവരുടെ ഏറ്റവും വലിയ സമ്പത്ത്. കുടുംബത്തിന്റെ ആത്മാഭിമാനം കാത്തുസൂക്ഷിക്കാൻ വിദേശത്ത് കടമെടു ത്ത് ജീവിക്കുന്ന ഒരു പിതാവിന്റെയും ഭാര്യ യുടെയും മക്കളുടെയും കഥയാണ് കാലം പറഞ്ഞ കഥ പറയുന്നത്.


ഒടുവിൽ ജീവിതം ഒരു ദുരന്തം ആയി മാറിയപ്പോൾ നാടിനെ ഞെട്ടിച്ച ആറ് കൊലപാതക  പരമ്പരകൾ അരങ്ങേറുന്നു. റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ അമ്പത്തൊമ്പത് വർഷമായി കൊല്ലം അശ്വതി ഭാവന എന്ന  നാടകസമിതി നടത്തുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി യാണ് ഈ സിനിമയുടെ ചുക്കാൻ പിടിക്കുന്നത്. ചിത്രത്തിന്റെ  രചന നിർവ്വഹിക്കുന്നതും ഇദ്ദേഹം തന്നെ. നാടിനെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതക മാണ് ഇങ്ങനെയൊരു കഥയ്ക്ക് രൂപം നൽകാൻ കാരണമായത് എന്ന് സംവിധായക ൻ പറഞ്ഞു.കേരളം മുഴുവൻ ചർച്ച ചെയ്ത ഈ സംഭവം പ്രേഷകർ സ്വീകരിക്കും എന്ന വിശ്വാസത്തിലാണ് അണിയറക്കാർ.

 

വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, മുരുകൻ കാട്ടാക്കട, സ്വാമി അശ്വതി തിരുനാൾ,  ശ്രീകുമാർ ഇടപ്പോൺ എന്നിവർ എഴുതിയ വരികൾക്ക് എസ് പി വെങ്കിടേഷ് മകൻ എസ് പി ഗോപാൽ വെങ്കിടേഷ് ,അജയ് രവി എന്നിവർ ചേർന്നു സംഗീതം നൽകി .ഐഡിയ സ്റ്റാർ സിംഗർ സീസൺ പത്തിലെ വിധികർത്താവ് സിത്താര കൃഷ്ണകുമാറും, സൂര്യനാരായണനും , ദീപു എം,  അരിസ്റ്റോ സുരേഷ്, എസ്പി വെങ്കിടേഷിന്റെ ചെറുമകൻ വി.ജി ഹരികൃഷ്ണൻ,  പിന്നണിഗായകനായ സീറോ ബാബുവിന്റെ മകൻ  കെ.ബി സുൽഫി ബാബു ,  എന്നിവർ പാടുന്ന ആറ് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്.


വിനോദ് . ജി.  മധു ഛായാഗ്രഹണവും,  സ്പോട്ട് എഡിറ്റ്- വിഷ്ണു ഗോപിനാഥ്, എഡിറ്റിംഗ് - കണ്ണൻ , ഫൈനൽ -എഡിറ്റിംഗ് ജോജി, സ്പെഷ്യൽ എഫക്ട് - ഷിബു, സൗണ്ട് മിക്സിങ് - ആനന്ദ് ബാബു, ആക്ഷൻ - ബ്രൂസിലി രാജേഷ്, നൃത്ത സംവിധാനം - കിരൺ മാസ്റ്റർ , ജിതിൻ വെള്ളിമന, പ്രൊഡക്ഷൻ കൺട്രോളർ- പ്രകാശ് ചുനക്കര,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷാനവാസ് കമ്പികീഴിൽ , അസോസിയേറ്റ് ഡയറക്ടേഴ്സ്-സതീഷ് കലാഭവൻ, മെഹർ ഖാൻ ചേന്നല്ലൂർ , ചമയം - ദിലീപ് പന്മന, നിശ്ചലച്ഛയാഗ്രഹണം -അബാ മോഹൻ, ഷാൽ വിസ്മയ, കലാ സംവിധാനം -ഹരീഷ് പത്തനാപുരം, സന്തോഷ് പാപ്പനംകോട്, കോസ്റ്റ്യൂമർ - റജുലാൽ, മോഹനൻ അടൂർ.


പുലിമുരുകനിലെ കുട്ടിപ്പുലി മുരുകൻ അജാസ് നായകൻ ആകുന്നു.ഏഷ്യാനെറ്റ് മഞ്ജു ഡാൻസ് ഡാൻസ് തുടങ്ങി ഒട്ടേറെ പരമ്പരകളിൽ  ബാലതാരം  ഡോ.സാന്ദ്ര നായികയാകുന്നു.ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, അനീഷ് രവി,  ജയലാൽ, കോബ്ര രാജേഷ്,  അറുമുഖൻ ആലപ്പുഴ, പ്രജീവ് ജീവ, കലാഭവൻ സതീഷ് ഗോവിന്ദ്, നിഷ സാരംഗ്, ലക്ഷ്മി പ്രസാദ്, ജീജ സുരേന്ദ്രൻ,  കുടശ്ശനാട് കനകം, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, ഭാവന രാഹുൽ, രശ്മി അനിൽ , അബ്ബാ മോഹൻ,  കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ജിതിൻ ശ്യാം കൃഷ്ണ, പോണാൽ നന്ദകുമാർ തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും നാടക സാംസ്കാരി ക കലാകാരന്മാരും കൊല്ലം ജില്ലയിലുള്ള രാഷ്ട്രീയ മത നേതാക്കന്മാരും ചിത്രത്തിൽ അണിനിരക്കുന്നു.


അയ്മനം സാജൻ.

( പി. ആർ.ഓ )

No comments:

Powered by Blogger.