പ്രേക്ഷകരെ ഞെട്ടിച്ച് പ്രണവ് മോഹൻലാൽ . മികച്ച സംവിധാന മികവുമായി രാഹുൽ സദാശിവൻ . ജയാകുറുപ്പും ജിബിൻ ഗോപിനാഥും തിളങ്ങി .
Movie :
DIES IRAE .
Director:
Rahul Sadasivan.
Genre :
Mystery Horror Thriller.
Platform :
Theatre .
Language :
Malayalam
Time :
115 Minutes 3 Seconds.
Direction : 4 / 5
Performance. : 4 / 5
Cinematography : 3.5 / 5
Script. : 3.5 / 5
Editing : 3.5 / 5
Music & BGM : 3.5 / 5
Rating : : 22 / 30.
✍️
Saleem P. Chacko.
CpK DesK.
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവ്വഹിച്ച മിസ്റ്ററി ഹൊറർ ത്രില്ലർ "ഡീയസ് ഈറെ " ദി ഡേ ഓഫ് വ്രത്ത് " തിയേറ്ററുകളിൽ എത്തി.
" ഡീയസ് ഈറെ " എന്നാൽ ക്രോധത്തിൻ്റെ ദിനം എന്നാണ് . ന്യായവിധി ദിനത്തിൽ ദൈവ സിംഹാസനത്തിന് മുന്നിലേക്ക് ആത്മാക്കളെ വിളിച്ചു വരുത്തുകയും അവിടെ നന്മ ചെയ്തവർ മോചിപ്പിക്കപ്പെടുകയും അല്ലാത്തവർ നിത്യമായ അഗ്നിജ്വാലയിലേക്ക് ഏറിയപ്പെടുകയും ചെയ്യും എന്നാണ് വിശ്വാസം .
ജീവിതം ലഹരിയാക്കിയ റോഷനെ ( പ്രണവ് മോഹൻലാൽ ) തേടി കനിയുടെ മരണവാർത്ത എത്തുന്നു. ഇതിനെ തുടർന്ന് റോഹൻ്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
സുസ്മിത ഭട്ട് കനിയായും , ജയാകുറുപ്പ് മനുവിൻ്റെ അമ്മയായും ,ജിബിൻ ഗോപിനാഥ് മധുസൂദനൻപോറ്റിയായും ,ഷൈൻ ടോം ചാക്കോ മനുവും / ഫിലിപ്പ് സെബാസ്റ്റ്യനായും , അരുൺ അജികുമാർ കിരണായും , സൈജു കുറുപ്പ് ജോർജ്ജായും , ശ്രീധന്യ കനിയുടെ അമ്മയായും , സുധ സുകുമാരി കനിയുടെ വല്യമ്മയായും , മനോഹരി ജോയ് മധു സുദനൻപിള്ളയുടെ അമ്മയായും , സ്വാതി ദാസ് പ്രഭു വിനോയായും , അതുല്യ ചന്ദ്ര ടെസയായും , അനഹ അശോക് കനിയുടെ സുഹൃത്തായും , അജിത് സോമനാഥ് ഫോട്ടോസ്റ്റാറ്റ് കട ഉടമയായും , ഷഹീർ മുഹമ്മദ് വൈദികനായും മനോജ് മൂർത്തി സെക്യൂരിറ്റി ഗാർഡായും , നിധന്യ പട്ടായിൽ വേലക്കാരിയായും പ്രിയ ശ്രീജിത്ത് ഹോം മെയ്ഡായും വേഷമിടുന്നു.
ഷെംനാദ് ജലാൽ ഛായാഗ്രഹണവും , ഷഫീഖ് മുഹമ്മദ് എഡിറ്റിംഗും ക്രിസ്റ്റോ സേവ്യർ എഡിറ്റിംഗും, ജ്യോതിഷ് ശങ്കർ കലാ സംവിധാനവും , കലൈ കിംഗ് സൺ ആക്ഷൻ കോറിയോ ഗ്രാഫിയും ജയദേവൻ ചക്കടത്ത് സൗണ്ട് ഡിസൈനും , എം.ആർ രാജാകൃഷ്ണൻ സൗണ്ട് മിക്സിംഗും നിർവ്വഹിച്ചിരിക്കുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിൻ്റെയും വൈനോട്ട് സ്റ്റുഡിയോസിൻ്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര , എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ആദ്യചിത്രം " ഭ്രമയുഗം " ആയിരുന്നു .
റോഷൻ എന്ന ആർക്കിടെക്ടായായി പ്രണവ് മോഹൻലാൽ വേഷമിടുന്നു . പ്രണവ് മോഹൻലാൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് .
ഹെക്ടർ ബെർലിയോസിൻ്റെ " ഡീയസ് ഈറെ " യെ അടിസ്ഥാനമാക്കി ഒരു ഹൊറർ സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് രാഹുൽ സദാശിവൻ നൽകിയിരിക്കുന്നു. പ്രേക്ഷകരെ എൻഗേജിങ്ങായി പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിഞ്ഞു . രാഹുൽ സദാശിവൻ്റെ സംവിധാനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് .

No comments: