വ്യത്യസ്തമായ വേഷങ്ങളാണ് ഒരാളെ സിനിമയിൽ എപ്പോളും വ്യത്യസ്തനാക്കുന്നത്: നവാസ് വള്ളിക്കുന്ന് .



വ്യത്യസ്തമായ വേഷങ്ങളാണ് ഒരാളെ സിനിമയിൽ എപ്പോളും വ്യത്യസ്തനാക്കുന്നത്. അങ്ങനെ പെരുമാനിയിലെ മുക്രി എൻ്റെ സിനിമ ജീവിതത്തിൽ ഏറെ സ്വീകാര്യത ലഭിച്ച ഒരു വ്യത്യസ്ത കഥാപാത്രമാണ്...


പെരുമാനിയുടെ പെരുമ വീണ്ടും കൂടുന്നു...


ബെസ്റ്റ് ക്യാരക്ടർ റോൾ എന്ന വിഭാഗത്തിൽ ന്യൂ ഇന്ത്യൻ ഫിലിം അക്കാദമിയുടെ പതിമൂന്നാമത്  ഇൻ്റർ നാഷണൽ ഫിലിം അവാർഡ് മുക്രി കഥാപാത്രം ചെയ്തതിന് എനിക്ക് ലഭിച്ചിരിക്കുകയാണ്...


അഭിനയ പാരമ്പര്യമോ,മുൻ പരിചയമോ ഒന്നുമില്ലാത്ത ഞാൻ ഈ അവാർഡിനോളം വളർന്നിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല...


എങ്കിലും നല്ലത് കാണുമ്പോൾ നല്ലതെന്ന് പറഞ്ഞു കയ്യടിച്ചവർക്കും,കുറവുകളും വിമർശനങ്ങളും മറയില്ലാത്ത തുറന്നു പറഞ്ഞവർക്കും,സ്വപ്നങ്ങൾ കാണാൻ പ്രചോദനമായവർക്കും, മുക്രി എന്ന കഥാപാത്രം എന്നെ ഏൽപ്പിച്ച മജു സാറിനും


പെരുമാനി ടീമിനും


എന്നും കൂടെ നിൽക്കുന്ന എല്ലാ നല്ല സൗഹൃദങ്ങൾക്കും ഈ അവാർഡ് ഹൃദയപൂർവ്വം സമർപ്പിക്കുന്നു... ❤️🙏


നവാസ് വള്ളിക്കുന്ന് .

No comments:

Powered by Blogger.