സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം 'സാംബരാല യേതിഗട്ട്' ഗ്ലിമ്പ്സ്; 15 മില്യൺ കാഴ്ചക്കാരുമായി "അസുര ആഗമന" .
സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം 'സാംബരാല യേതിഗട്ട്' ഗ്ലിമ്പ്സ്; 15 മില്യൺ കാഴ്ചക്കാരുമായി "അസുര ആഗമന" .
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രം "സാംബരാല യേതിഗട്ട്" ഗ്ലിമ്പ്സ് വീഡിയോക്ക് റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 15 മില്ല്യനിലധികം കാഴ്ചക്കാർ. സായ് ദുർഗ തേജിൻ്റെ ജന്മദിനം പ്രമാണിച്ച് ഇന്നലെയാണ് ഈ വീഡിയോ പുറത്ത് വന്നത്. "അസുര ആഗമന" എന്ന ടൈറ്റിലോടെ എത്തിയ വീഡിയോക്ക് ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. വമ്പൻ ഹിറ്റുകളായ "വിരൂപാക്ഷ", "ബ്രോ" എന്നിവക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ഈ ചിത്രം പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് നിർമ്മിക്കുന്നത്. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാന് ശേഷം ഇവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.
വമ്പൻ പീരിയഡ് ആക്ഷൻ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ "ബാലി" എന്ന കഥാപാത്രമായാണ് സായ് ദുർഗ തേജ് അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസും കഥാ പശ്ചാത്തലവും വെളിപ്പെടുത്തുന്ന ഗ്ലിമ്പ്സ് മാസ്സ് പരിവേഷത്തിൽ ഉഗ്ര രൂപത്തിലാണ് സായ് ദുർഗ തേജിനെ അവതരിപ്പിച്ചത്. ചിത്രത്തിന് വേണ്ടി അദ്ദേഹം നടത്തിയ ഞെട്ടിക്കുന്ന ശാരീരിക പരിവർത്തനമാണ് ഈ വീഡിയോയുടെ മറ്റൊരു ഹൈലൈറ്റ്. ശരീരം കൊണ്ടും മനസ്സ് കൊണ്ടും, ഒരു യോദ്ധാവായ് ഉജ്ജ്വല പ്രകടനമാണ് സായ് ദുർഗ തേജ് കാഴ്ചവെച്ചിരിക്കുന്നതെന്നും വീഡിയോ സൂചിപ്പിക്കുന്നു. അജനീഷ് ലോകനാഥ് ഒരുക്കിയ സംഗീതവും ഗ്ലിമ്പ്സ് വീഡിയോയുടെ മാറ്റ് കൂട്ടിയിട്ടുണ്ട്.
പ്രകടന മികവിനൊപ്പം സാങ്കേതിക നിലവാരം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു പാൻ ഇന്ത്യൻ കാഴ്ചയായി ആണ് ചിത്രം ഒരുക്കുന്നത്. വൈകാരികമായി ഏറെ ആഴമുള്ള ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായി ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം പാൻ ഇന്ത്യൻ റിലീസായെത്തും.
രചന- സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ- കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ- പ്രൈംഷോ എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- വെട്രിവെൽ പളനിസ്വാമി, സംഗീതം- ബി അജനീഷ് ലോക്നാഥ്, എഡിറ്റിംഗ്- നവീൻ വിജയകൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ- ഗാന്ധി നാടികുടികർ, കോസ്റ്റ്യൂം ഡിസൈനർ- അയിഷ മറിയം, മാർക്കറ്റിംഗ് - ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.
‘BALI’ has ARRIVED and CONQUERED hearts across the nation❤️🔥
15 MILLION+ VIEWS for the #SYG ASURA AAGAMANA Glimpse and has became a phenomenon all over🔥
— https://bit.ly/SYGGlimpse
#SambaralaYetiGattu #SYGMovie
Mega Supreme Hero @jetpanja
@aishu__ @rohithkp_dir @primeshowentertainment @niran_reddy @chaitanyaniran @iamjaggubhai_ @officialsaikumar @srikanth.meka @ananya.nagalla @vetripalanisamy @b_ajaneesh @nawinvijayakrishna @nadikudikargandhi @aayeshaa.mariam @seethu77in @ppruniverse @rkdstudios

No comments: