ഡോക്ടർ ബിജുവിൻ്റെ പപ്പ ബുക്ക എന്ന പാപ്പുവ ന്യൂ ഗിനിയ ചിത്രത്തിന് ഓസ്കാർ എൻട്രി .




ഡോക്ടർ ബിജുവിൻ്റെ  പപ്പ ബുക്ക എന്ന പാപ്പുവ ന്യൂ ഗിനിയ  ചിത്രത്തിന് ഓസ്കാർ എൻട്രി .


രണ്ടാം ലോകമഹായുദ്ധത്തിൽ  പപ്പുവ ന്യൂ ഗിനിയയിൽ എത്തി  യുദ്ധത്തിൽ പങ്കെടുത്തു മരണമടഞ്ഞ ഇന്ത്യൻ പട്ടാളക്കാരുടെയും  അവരുടെ നാട്ടിലെ ട്രൈബുകളുടെയും കഥയാണ് സിനിമയിൽ കാണിക്കുന്നത്.


മൂന്നു വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള ഡോ. ബിജുവിന്റെ ചിത്രങ്ങൾ പലവട്ടം രാജ്യാന്തര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയി‌ട്ടുണ്ട്.




The Papua New Guinea Oscar Selection Committee has selected the film Papa Buka, directed by Dr. Bijukumar Damodaran and produced by Noelene Taula Wunum, Akshay Kumar Parija, Pa. Ranjith, and Prakash Bare, as the country’s first-ever official submission to the 98th Academy Awards (2026) in the Best International Feature Film category.


This historic milestone coincides with Papua New Guinea’s 50th year of independence, making the achievement all the more symbolic for the nation’s cultural and artistic identity.


The announcement was made at a press conference in Port Moresby on 27 August by Hon. Belden Norman Namah, Minister for Tourism, Art and Culture, alongside National Cultural Commission Executive Director Mr. Steven Enomb Kilanda and PNG Oscar Selection Committee Chairman Dr. Don Niles.


We are deeply humbled and honored by this privilege to represent Papua New Guinea on the Oscar platform, and we dedicate this recognition to the resilience, creativity, and cultural heritage of its people.


Dr ബിജു സംവിധാനം ചെയ്‌ത "പപ്പ ബുക്ക " ഓസ്കർ മത്സരത്തിലേക്ക് ..!!


അന്താരാഷ്ട്ര തലത്തിൽ ഏറെ  പ്രശസ്തനും  മൂന്ന് തവണ ഇന്ത്യയുടെ ദേശീയ പുരസ്‌കാര ജേതാവുമായ ഡോ . ബിജു സംവിധാനം ചെയ്ത പപ്പുവ ന്യൂ ഗിനിയ ഇന്ത്യ കോ പ്രൊഡക്ഷന്‍ സിനിമ ആയ "പപ്പ ബുക്ക "  2026 ലെ  മികച്ച  അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍  ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂ ഗിനിയയുടെ   ഔദ്യോഗിക എന്‍ട്രി ആയി തിരഞ്ഞെടുത്തു .  ചരിത്രത്തില്‍ ആദ്യമായാണ്  പപ്പുവ ന്യൂ ഗിനിയ  ഒസ്കാറിനായി  ഔദ്യോഗികമായി  ഒരു സിനിമ സമര്‍പ്പിക്കുന്നത് .  പപ്പുവ ന്യൂ ഗിനിയ യുടെ ഓസ്കാര്‍ സെലക്ഷന്‍ കമ്മിറ്റി ആണ് ചിത്രം തിരഞ്ഞെടുത്തത് . 


ആഗസ്റ്റ് 27 ന് പപ്പുവ ന്യൂ ഗിനിയയിലെ പോര്‍ട്ട്‌  മോറെസ്ബിയില്‍  നടന്ന പത്ര സമ്മേളനത്തില്‍ പപ്പുവ ന്യൂ ഗിനിയയുടെ ടൂറിസം ആർട്സ് ആൻഡ് കൾച്ചറൽ മിനിസ്റ്റർ ബെൽഡൺ നോർമൻ നമഹ്‌ , പപ്പുവ ന്യൂ ഗിനിയ നാഷണല്‍ കള്‍ച്ചറല്‍  കമ്മീഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവന്‍ എനോമ്പ് കിലാണ്ട , പപ്പുവ ന്യൂ ഗിനിയ ഓസ്കാർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡോൺ നൈൽസ് എന്നിവര്‍ ആണ് സിനിമ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത് 


2025 പപ്പുവ ന്യൂ ഗിനിയ സ്വാതന്ത്ര്യം നേടിയതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുക ആണ് . ഈ അവസരത്തില്‍ ആദ്യമായി ഒരു സിനിമ ഓസ്കാറിനു അയക്കാന്‍ സാധിക്കുന്നു എന്നത് പപ്പുവ ന്യൂ ഗിനിയയിലെ സിനിമാ  മേഖലയ്ക്ക് ഒരു വലിയ ഉണര്‍വ് ആണ് നല്‍കുന്നത് എന്ന് മന്ത്രി  അറിയിച്ചു . 


ഇന്ത്യയും പപ്പുവ ന്യൂ ഗിനിയയും സംയുക്ത നിര്‍മാണ പങ്കാളികള്‍ ആയ  "പപ്പ ബുക്ക " പൂര്‍ണ്ണമായും  പപ്പുവ ന്യൂ ഗിനിയയില്‍ ആണ് ചിത്രീകരിച്ചത് . പപ്പുവ ന്യൂ  ഗിനിയന്‍ ഭാഷ ആയ ടോക്  പിസിന് ഒപ്പം ഹിന്ദി ,ബംഗാളി , ഇംഗ്ലീഷ് ഭാഷകളും ചിത്രത്തില്‍ ഉണ്ട് . പപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനി ആയ നാഫ യുടെ ബാനറില്‍ നോലെന തൌലാ വുനം ഇന്ത്യന്‍ നിര്‍മാതാക്കള്‍ ആയ   അക്ഷയ് കുമാര്‍ പരിജ (അക്ഷയ് പരിജാ  പ്രൊഡക്ഷന്‍സ് ), പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷന്‍സ്), പ്രകാശ് ബാരെ ( സിലിക്കന്‍ മീഡിയ ) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം . 


ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത്  85 വയസ്സുള്ള പപ്പുവ ന്യൂ ഗിനിയയിലെ  ട്രൈബല്‍ വിഭാഗത്തില്‍ നിന്നുമുള്ള സിനെ ബൊബോറൊ ആണ് . ഇന്ത്യയില്‍ നിന്നും പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബര്‍ത്തി , മലയാളി നടന്‍ പ്രകാശ് ബാരെ എന്നിവര്‍ ആണ് ചിത്രത്തില്‍ ഉള്ളത് . ജോണ്‍ സൈക് ,  ബാര്‍ബറ അനാറ്റു , ജേക്കബ് ഒബുരി ,  സാന്ദ്രാ ദാവുമ , ക്ലെമന്റ് ജിമാ , മാക്സ് മാസോ തുടങ്ങിയവര്‍ ആണ് മറ്റു അഭിനേതാക്കള്‍ .


ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരി ക്കുന്നത്  മൂന്നു തവണ ഗ്രാമി പുരസ്കാരം ലഭിച്ചിട്ടുള്ള റിക്കി കേജ് ആണ് . ഛായാഗ്രാഹണം യെദു രാധാകൃഷ്ണന്‍ , കോ റൈറ്റര്‍   ദാനിയല്‍  ജോനര്‍ ദഗ്ട്ട് , എഡിറ്റര്‍  ഡേവിസ് മാനുവല്‍ .


ഓസ്കാറില്‍ ഔദ്യോഗികമായി പപ്പുവ ന്യൂ ഗിനിയയെ പ്രതിനിധീകരിച്ചു  സിനിമ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷം ഉണ്ടെന്നും , ഒരു  സംവിധായകന് ലഭിക്കുന്ന അപൂര്‍വമായ ഒരു ബഹുമതി ആയി ഇത് കാണുന്നു എന്നും സംവിധായകന്‍ ഡോ . ബിജു അഭിപ്രായപ്പെട്ടു . ഇതാദ്യമായാണ്  ഒരു ഇന്ത്യന്‍ സംവിധായകന്‍  സംവിധാനം ചെയ്ത ചിത്രം  ഔദ്യോഗികമായി ഓസ്കാറില്‍  മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കു വാനായി തിരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയും ഉണ്ട് .


No comments:

Powered by Blogger.