ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 .മികച്ച നടൻ : മോഹൻലാൽ . മികച്ച നടിമാർ : കല്യാണി പ്രിയദർശൻ , അനശ്വര രാജൻ . മികച്ച ചിത്രം : എക്കോ . മികച്ച സംവിധായകൻ ഡൊമനിക് അരുൺ. അഭിനയ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : ട്വിങ്കിൾ ജോബി .
ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 .മികച്ച നടൻ : മോഹൻലാൽ . മികച്ച നടിമാർ : കല്യാണി പ്രിയദർശൻ , അനശ്വര രാജൻ . മികച്ച ചിത്രം : എക്കോ . മികച്ച സംവിധായകൻ ഡൊമനിക് അരുൺ. അഭിനയ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : ട്വിങ്കിൾ ജോബി .
തിരുവനന്തപുരം: 2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ നേടി. ഡൊമിനിക്ക് അരുൺ ആണ് മികച്ച സംവിധായകൻ (ചിത്രം:ലോകഃ ചാപ്റ്റർ വൺ ചന്ദ്ര). തുടരും, ഹൃദയപൂർവം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാൽ മികച്ച നടനായി. കല്യാണി പ്രിയദർശൻ (ചിത്രം ലോകഃ ചാപ്റ്റർ വൺ ചന്ദ്ര), അനശ്വര രാജൻ(ചിത്രം: രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ) എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. അസോ സിയേഷൻ പ്രസിഡന്റും ജൂറി ചെയർ മാനുമായ ഡോ.ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ചലച്ചിത്ര രത്നം പുരസ്‌കാരം ഗായകനും സംഗീതസംവിധായകനുമായ എം ജി ശ്രീകുമാറിനു സമ്മാനിക്കും. പ്രിയദർശന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് നൽകും. ടി ജി രവി, ഇന്ദ്രൻസ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, കല്ലിയൂർ ശശി,നടി ഊർമിള ഉണ്ണി, ബി അരുന്ധതി എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.
മറ്റ് അവാർഡുകൾ:
മികച്ച രണ്ടാമത്തെ ചിത്രം: രേഖാചിത്രം, മികച്ച രണ്ടാമത്തെ നടൻ: പ്രകാശ് വർമ്മ (തുടരും), ദിലീഷ് പോത്തൻ (റോന്ത്). മികച്ച രണ്ടാമത്തെ നടി :ഹണി റോസ് (റേച്ചൽ), ശുഭ വയനാട് (ശാന്തി ദ് റിഫ്‌ളക്ഷൻ ഓഫ് ട്രൂത്ത്). അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ഡോ.മനോജ് ഗോവിന്ദൻ (പെരിയോൻ), സംഗീത് പ്രതാപ് (ഹൃദയപൂർവം), സന്ദീപ് പ്രദീപ് (എക്കോ), ട്വിങ്കിൾ ജോബി (എ പ്രെഗ്നന്റ് വിഡോ) മീനാക്ഷി (പ്രൈവറ്റ്). മികച്ച ബാലതാരം:ധാർമ്മിക് സുധാകരൻ (പച്ചത്തെയ്യം), ദേവനന്ദ ജിബിൻ(കല്യാണമരം), മികച്ച കഥ : ജി ആർ ഇന്ദുഗോപൻ (പൊന്മാൻ).
മികച്ച തിരക്കഥ : രാജേഷ് തില്ലങ്കരി (എ പ്രെഗ്നന്റ് വിഡോ).മികച്ച ഗാനരചയിതാവ് : മഹേഷ് ഗോപാൽ (മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ), മുരളി നീലാംബരി (വടു). മികച്ച സംഗീത സംവിധാനം : ജേക്‌സ് ബിജോയ് (നരിവേട്ട, ലോകഃ ചാപ്റ്റർ വൺ ചന്ദ്ര),മികച്ച പിന്നണി ഗായകൻ:നവനീത് ഉണ്ണികൃഷ്ണൻ (ഗാനം:വിടപറയാം ചിത്രം: ഹൃദയപൂർവം). മികച്ച പിന്നണി ഗായിക : സിത്താര കൃഷ്ണകുമാർ (ഗാനം: മിന്നൽവള ചിത്രം: നരിവേട്ട) ജെ ആർ ദിവ്യനായർ (ഗാനം: മധുരമായൊരു കോകില നാദം, ചിത്രം നേരറിയും നേരത്ത്).മികച്ച ഛായാഗ്രാഹകൻ : മുഹമ്മദ് എ (തന്തപ്പേര്),മികച്ച ചിത്രസന്നിവേശകൻ : പ്രവീൺ പ്രഭാകർ (കളങ്കാവൽ),മികച്ച ശബ്ദമിശ്രണം: എം.ആർ. രാജാകൃഷ്ണൻ, (എൽ 2 എംപുരാൻ),മികച്ച കലാസംവിധായകൻ : സുനിൽ ലാവണ്യ (ജഗള),മികച്ച മേക്കപ്പ്മാൻ : റോണക്‌സ് സേവ്യർ (ലോകഃ ചാപ്റ്റർ വൺ ചന്ദ്ര )
മികച്ച വസ്ത്രാലങ്കാരം : മിനിമ ഷാജി (മൂന്നാം നൊമ്പരം), മികച്ച ജനപ്രിയ ചിത്രം : സർവം മായ (സംവിധാനം: അഖിൽ സത്യൻ, നിർമ്മാണം: ഡോ അജയ്യകുമാർ, ആർ രാജീവ് മേനോൻ), മികച്ച ബാലചിത്രം: ദൈവത്താൻകുന്ന് , പച്ചത്തെയ്യം, മികച്ച ദേശീയോദ്ഗ്രഥനചിത്രം : ഖിഗ്കി ഗാവ്. മികച്ച സ്ത്രീപക്ഷ ചിത്രം: വിക്ടോറിയ, മികച്ച സോദ്ദ്യേശ്യ ചിത്രം: സമസ്താ ലോകഃ, മിണ്ടിയും പറഞ്ഞും , മൂൺവാക്ക് , ചിന്ന ചിന്ന ആശൈ , കരുതൽ, മികച്ച പരിസ്ഥിതി ചിത്രം : കല്യാണമരം , ഭൂതലം. മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം: അരിക് , സ്വാലിഹ്. മികച്ച ബിബ്‌ളിക്കൽ ചിത്രം: മൂന്നാം നൊമ്പരം.
മികച്ച നവാഗത പ്രതിഭകൾ :
നടി: റിയ ഷിബു (സർവം മായ), സംവിധാനം : ജിതിൻ കെ ജോസ് (കളങ്കാവൽ), ശരൺ വേണുഗോപാൽ (നാരായണീന്റെ മൂന്നാണ്മക്കൾ),പ്രശാന്ത് വിജയ് (ഇത്തിരി നേരം), ഡോ. മനോജ് ഗോവിന്ദൻ (നോബഡി), ഷാജു വാലപ്പൻ (നിഴൽ വ്യാപാരികൾ), തിരക്കഥ: ശാന്തി (ലോകഃ ചാപ്റ്റർ വൺ ചന്ദ്ര).മികച്ച അന്യഭാഷാ ചിത്രം: പരാശക്തി.

No comments: