വർഷങ്ങൾ എത്ര കഴിഞ്ഞാലും രജനികാന്ത് തലൈവർ തന്നെയെന്ന് വീണ്ടും തെളിയിക്കുന്നു. അഭിനയ മികവുമായി സൗബിൻ സൗഹിർ .



Movie :

Coolie.



Director: 


Genre : 


Platform :  
Theatre .

Language : 


Time :
169 Minutes  57 Seconds.

Rating : 

3.25 / 5 

✍️

CpK DesK.


രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം " Coolie "
തിയേറ്ററുകളിൽ എത്തി.


ഒരു തുറമുഖ നഗരത്തിലെ തൊഴിലാളികളെ ഉപയോഗിച്ച് ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന ഒരു ടീമിനെതിരെ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പ്രമേയം .


രജനികാന്തിൻ്റെ 171 -മത് ചിത്രമാണിത്. രജനീകാന്ത് ( ദേവ ) , നാഗാർജുന ( സൈമൺ ) , സൗബിൻ സാഹിർ ( ദയാൽ ) , ഉപേന്ദ്ര ( കലീഷ ) ശ്രുതിഹസൻ ( പ്രീതി രാജശേഖർ ) , സത്യരാജ് ( രാജശേഖർ )  എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.  രചിത റാം , റീബ മോണിക്ക ജോൺ , ജൂനിയർ എം.ജി. ആർ , കണ്ണരവി , മോനിഷ ബ്ലെസി , കാളി വെങ്കട്ട് , ഋഷികാന്ത് , തമിഴ് , ചാർലെ ,ബാബുരാജ്
തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. പൂജ ഹെഗ്‌ഡെ " മോണിക്ക ..... എന്ന ഗാന രംഗത്തും വേഷമിടുന്നു .അമീർഖാൻ ( ദാഹ ) അതിഥി താരമായും പ്രത്യക്ഷപ്പെടുന്നു


സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . മലയാളിയായ ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും , ഫിലോമിൻ രാജ് എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദ്രർ സംഗീതവും,മുത്തുലിംഗം ഗാനരചനയും  സതീഷ്കുമാർ കലാ സംവിധാനവും , പ്രവീൺ രാജ കോസ്റ്റ്യും ഡിസൈനറും , ശശി കുമാർ പരമശിവം മേക്കപ്പും , ബാബു ത്യാഗി സെപ്ഷ്യൽ എഫ്ക്റ്റ്സും ഒരുക്കുന്നു. റിയാസ് കെ അഹമ്മദ് (തമിഴ്), എ.എസ് ദിനേശ് ( മലയാളം ) പി.ആർ.ഓമാരുമാണ് .ഗോപി പ്രസന്ന പബ്ളിസ്റ്റി ഡിസൈറുമാണ് .ആക്ഷൻ കോറിയോഗ്രാഫി  ഒരുക്കിയിരിക്കുന്നത് അൻപറിവാണ് .


അനിരുദ്ധ് രവിചന്ദർ , ടി. രാജേന്ദ്രൻ, അറിവ്എന്നിവരാണ്ഗാനങ്ങൾ ആലപിച്ചി രിക്കുന്നത്. 400 കോടി മുതൽമുടക്കുള്ള ഈ ചിത്രം സ്റ്റാൻഡേർഡ് , ഐമാക്സ് ഫോർമാറ്റുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത് .കേരളത്തിൽ എച്ച്.എം അസോസിയേറ്റ്സാണ് "കൂലി "തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.


ആക്‌‌ഷൻ ഡ്രാമ വിഭാഗത്തിലൊരുക്കി യിരിക്കുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് "കൂലി ".
" അപൂർവരാഗങ്ങളിൽ " തുടങ്ങി " കൂലി "യിൽ എത്തി നിൽക്കുന്ന രജനികാന്തിൻ്റെ ചലച്ചിത്ര ജീവിതത്തിൻ്റെ അമ്പത്  വർഷം പൂർത്തിയാകുമ്പോൾ റിലീസ് ചെയ്യുന്ന സിനിമയാണിത് . രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത് .





" കൂലി " ഒരു സിനിമാറ്റിക് ആഘോഷമാണ് . രജനികാന്ത് മികച്ചതും ആവേശകരവും ഊർജ്ജസ്വലമുമായ അഭിനയം കാഴ്ചവെച്ചിരിക്കുന്നു. ഇപ്പോഴും തൻ്റെ സാന്നിദ്ധ്യം ഉറപ്പിക്കുന്നു. സ്ക്രീൻ സാന്നിദ്ധ്യവും നല്ല സംഭാഷണവും എടുത്ത് പറയാം . സൗബിൻ സാഹിറിൻ്റെ ദയാൽ പ്രേക്ഷക മനസ്സിൽ ഇടം നേടി. മാസ് ഘടകങ്ങൾക്കൊപ്പം കഥപറച്ചിലും നന്നായി. അനിരുദ്ധിൻ്റെ പശ്ചാത്തലസംഗീതം ശുദ്ധമായ മാന്ത്രികതയാണ് . ഓരോ രംഗങ്ങളിലും അത് പ്രതിഫലിപ്പിക്കുന്നു. ഇത് മികച്ച കാഴ്ചാനുഭവം നൽകുന്നു. മൊത്തത്തിൽ ഒരു മാസ് എൻ്റെർടെയ്നറാണ് " കൂലി " .


*എന്തിനാണ് ക്ലൈമാക്സ് രംഗത്ത് അമീർഖാനെ കൊണ്ടുവന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല .

No comments:

Powered by Blogger.