സിനിമയുടെ യാത്രയിൽ ട്രാഫിക് ബ്ലോക്ക് ഇല്ലാത്ത ഗരുഡൻ എന്ന് വിശേഷിപ്പിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ.




സിനിമയുടെ യാത്രയിൽ ട്രാഫിക് ബ്ലോക്ക് ഇല്ലാത്ത ഗരുഡൻ എന്ന് വിശേഷിപ്പിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ.


ഇരുപത്തിമൂന്നാം വയസ്സിൽ കോട്ടയം ഉഴവൂരിൽ നിന്ന് 'ട്രാഫിക്' എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. ആ സിനിമാ യാത്ര ഇന്നും ബ്ലോക്കില്ലാതെ തുടരുന്നു. പ്രൊഡ്യൂസർ അസോസിയേഷന്റെ മുൻ ഭരണസമിതിയിൽ ട്രഷറർ ആയിരുന്ന ലിസ്റ്റിൻ പ്രസിഡൻ്റ്, സെക്രട്ടറി മറ്റു ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ പ്രയത്നഫലമായി അസോസിയേഷന്റെ മുഴുവൻ കടബാധ്യത തീർക്കാൻ സാധിച്ചു എന്നത് ലിസ്റ്റിനും കൂടെ നിന്നവർക്കും മാത്രം സ്വന്തം. ഈ വിവരം പ്രിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മെമ്പർമാരുമായി ഈ അവസരത്തിൽ പങ്കുവെക്കുന്നു. സിനിമ മാത്രം സ്വപ്നം കണ്ട് നടക്കുന്ന ഒരാളാണ് ലിസ്റ്റിൻ സ്റ്റീഫൻ. സിനിമയിൽ നിന്ന് കിട്ടിയത് സിനിമയിൽ മാത്രം നിക്ഷേപിക്കുന്ന ഒരാൾ. കേരളത്തിൽ അങ്ങോളമിങ്ങോളം 35 സ്ക്രീനുകളിൽ മുന്നൂറോളം തൊഴിലാളികൾക്ക് ജോലി നൽകുന്നു. ഇരുനൂറോളം വിദ്യാർത്ഥികൾ ഫിലിം സ്കൂളിൽ പഠിക്കുന്നു. സിനിമാ വിതരണ കമ്പനി കൂടാതെ മ്യൂസിക് കമ്പനി, ഡബ്ബിംഗ് സ്റ്റുഡിയോ എന്നിവിടങ്ങളിലായി അറുപതോളം തൊഴിലാളികൾ വേറെയും ഉണ്ട്. ഇങ്ങനെ സിനിമയെ മാത്രം സ്വപ്നം കണ്ട്, സിനിമ മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന ലിസ്റ്റിൻ സ്റ്റീഫനാണ് ,നമ്മുടെ പ്രൊഡ്യൂസർ അസോസിയേഷന്റെ സെക്രട്ടറിയായി മത്സരിക്കുന്നത് . 


എന്ത് കുതന്ത്രവും ഏൽക്കാതെ സിനിമ യാത്രയിൽ ,ജനഗണമന പാടി സിനിമയുടെ ചിറകൊടിഞ്ഞ കിനാവുകൾ ആവാതെ, ഡ്രൈവിംഗ് ലൈസൻസ് വാങ്ങി, എക്സ്ട്രാ ഡിസൻ്റായി നിലപാടുകളോടെ ലിസ്റ്റിൻ മുന്നോട്ട്..


ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ മൂന്നാം വർഷമായും പ്രസിഡന്റായി തുടരുന്ന ലിസ്റ്റിൻ, കോഴിക്കോട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ മലബാർ കൗൺസിലിന്റെ ഒമ്പതാമത്തെ വർഷത്തിലെ സെക്രട്ടറിയായി തുടരുന്ന ഞാനും ലിസ്റ്റിനോടൊപ്പമുള്ള സിനിമാ യാത്രയിൽ കുറച്ചുകാലമായി കൂടെയുണ്ട്. ഈ കൂട്ടുകെട്ട്, അദ്ദേഹം നിർമ്മിച്ച സിനിമയുടെ പേരുപോലെ, വിമാനം പോലെ പറക്കട്ടെ എന്ന് ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു. അതിനോടൊപ്പം ആഗസ്റ്റ് 14 ,2025 ന് നടക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇലക്ഷനിൽ സെക്രട്ടറിയായി മത്സരിക്കുന്ന ലിസ്റ്റിൻ സ്റ്റീഫനെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു. 


എന്ന്, 

സെന്തിൽ രാജേഷ്.

(സെക്രട്ടറി ,ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, കോഴിക്കോട്)

No comments:

Powered by Blogger.