ഞങ്ങളുടെ വീട്ടിലെ അതിഥികളെപ്പോലെ സിബി മലയിലിനെ ഇഷ്ടം ! വ്യത്യസ്ത ആശംസയുമായി ഷാജി പട്ടിക്കര.
മലയാള സിനിമയിൽ
തന്റേതായ
*മുദ്ര* പതിപ്പിച്ച്
സംവിധാന രംഗത്ത്
*കിരീട* വും
*ചെങ്കോലു* മേന്തി
ഹിറ്റുകളുടെ
*തനിയാവർത്തന* ങ്ങളിലൂടെ
വിജയങ്ങളുടെ
*പരമ്പര* സൃഷ്ടിച്ച,
*ബത്ത്ലഹേമിലെ സമ്മറി* ൽ പോലും
*പ്രണയവർണ്ണങ്ങളു* ടെ
*ജലോത്സവം* തീർത്ത,
*രാരീരം* പാടിയ
*മുത്താരം കുന്നി* ലെ
*എന്റെ വീട് അപ്പൂന്റേം* എന്ന
*കളി വീട്ടി* ൽ
*കാണാക്കിനാവി* ൽ
ഒരു *ഫ്ലാഷ്* പോലെ
*നീ വരുവോളം*
*കമലദളം* വിരിയിച്ച,
*വണ്ടർലാന്റിലെത്തിയ ആലീസി* നെപ്പോലെ *ആയിരത്തിലൊരുവ* നായ
*വിചാരണ* നേരിടാത്ത
*ഉസ്താദ്.*
*അക്ഷര* ങ്ങളുടെ
*എഴുതാപ്പുറങ്ങൾ* ക്കപ്പുറം
*ചേക്കേറാൻ ഒരു ചില്ല* കൊതിച്ചവർക്ക്
*ഭരത* ത്തിലൂടെ
*സാന്ത്വന* ത്തിന്റെ
*അമൃതം* നൽകിയ,
*ധന* ത്തിന് വേണ്ടി
*ദൂരെ ദൂരെ ഒരു കൂടു കൂട്ടാൻ*
*വളയം* തിരിച്ചവർക്ക്
*ഉന്നം* തെറ്റാതെ
*ആകാശദൂതു* മായെത്തിയ
*ദേവദൂതന്*
*ദശരഥ* ത്തിൽ
*ഹിസ് ഹൈനസ് അബ്ദുള്ള* യുടെ
അഭിനന്ദനങ്ങളുടെ *മാലയോഗ* ത്തിൽ
*സിന്ദൂരരേഖ* ചാർത്തിയ
*സാഗരം സാക്ഷി* യായി
*ആഗസ്ത് 1* ന്
*വയലിനി* ൽ
*സദയം*
*സൈഗാൾ പാടുമ്പോൾ*
പീലിവിടർത്തിയാടുന
*മായാമയൂര* ങ്ങളോട്
*കിസാനാ* യ മലയാളിക്ക്
*തങ്ങളുടെ വീട്ടിലെ*
*അതിഥികളെ* പ്പോലെ
*ഇഷ്ടം !*
ആശംസകളോടെ,
*ഷാജി പട്ടിക്കര*
( പ്രൊഡക്ഷൻ കൺട്രോളർ )

No comments: