ചലച്ചിത്ര, ടെലിവിഷൻ നടൻ വിഷ്ണുപ്രസാദ് അന്തരിച്ചു.
ചലച്ചിത്ര, ടെലിവിഷൻ നടൻ വിഷ്ണുപ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു വിഷ്ണു പ്രസാദ്. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ യാണ് മരണം സംഭവിച്ചത്.
കാശി, കൈ എത്തും ദൂരത്ത്, റൺവേ, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.വൃന്ദാവനം, സ്വയംവരം സീരിയലുകളിലൂടെയും പ്രശസ്തനാണ് വിഷ്ണു പ്രസാദ് .
അദ്ദേഹം അന്തരിച്ച വിവരം നടൻ കിഷോർസത്യാആണ്ഫേസ്ബുക്കിലൂടെ അറിയിച്ചത്. കിഷോർ സത്യാ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്...
പ്രിയപ്പെട്ടവരേ,
ഒരു സങ്കട വാർത്ത... വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയിൽ ആയിരുന്നു. ആദരാജ്ഞലികൾ... അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാൻ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു... 🙏
No comments: