സുവനീർ പെൻലെൻസ് പ്രകാശനം ചെയ്തു.

സുവനീർ പെൻലെൻസ് പ്രകാശനം ചെയ്തു. 

പത്തനംതിട്ട: പത്തനംതിട്ടയിൽ നടന്ന കേരള പത്രപ്രവർത്തക യൂണിയൻ 61-മത് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി കെ.യു.ഡബ്ല്യു.ജെ ജില്ല കമ്മിറ്റി പുറത്തിറക്കിയ സുവനീർ പെൻലെൻസ് പ്രകാശനം ചെയ്തു. 

പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സുവനീർ പ്രകാശനം നിർവഹിച്ചു. ഡോ.ജോസ് പാറക്കടവിൽ ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രസ്ക്ലബ് പ്രസിഡന്‍റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. വിശാഖൻ, സുവനീർ എഡിറ്റർ വിനോദ് ഇളകൊള്ളൂർ എന്നിവർ പ്രസംഗിച്ചു.

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം സുവനീർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഡോ.ജോസ് പാറക്കടവിലിനു നൽകി പ്രകാശനം ചെയ്യുന്നു.

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം സുവനീർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഡോ.ജോസ് പാറക്കടവിലിനു നൽകി പ്രകാശനം ചെയ്യുന്നു.

No comments:

Powered by Blogger.