ഇടിയുടെയും അടിയുടെയും പൂരകാഴ്ചയുമായി ഖാലിദ് റഹ്മാൻ്റെ " ആലപ്പുഴ ജിംഖാന " .
Movie :
Alappuzha Gymkhana.
Director:
Khalid Rahman.
Genre :
Spots Comedy.
Platform :
Theatre .
Language :
Malayalam
Time :
140 Minutes 52 Seconds.
Rating :
3.5 / 5
✍️
Saleem P. Chacko.
CpK DesK.
നസ്‌ലെൻ കെ. ഗഫൂർ , ലുക്മാൻ അവറാൻ , ഗണപതി , റെഡിൻ കിംഗ് ലി എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സ്പോർട്സ് ചിത്രമാണ് " ആലപ്പുഴ ജിംഖാന " .
സന്ദീപ് പ്രദീപ് , അനഘ രവി , ഫ്രാങ്കോ ഫ്രാൻസിസ് , ബേബി ജീൻ , ശിവ ഹരിഹരൻ, ഷോൺ ജോയ് , കാർത്തിക് ഷൈൻ ടോം ചാക്കോ , ജീനു ജോസഫ് , കോട്ടയം നസീർ , നദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ട ഒരു കൂട്ടം ചെറുപ്പകാർ സ്പോർട്സ് ക്വാട്ടയിലുടെ ഒരു കോളേജിൽ ചേരാൻ ലക്ഷ്യമിടുന്നു . അവർ ബോക്സിംസ് അവരുടെ കായിക ഇനമായി തെരഞ്ഞെടുക്കപ്പെടുന്നു . ജില്ല തല മൽസരങ്ങളിൽ ഭാഗ്യം കൊണ്ട് അവർ വിജയിക്കുന്നു. മറ്റ് തലങ്ങളിലുള്ള കഥയുമായി അവർ മുന്നോട്ട് പോകുന്നതാണ് സിനിമയുടെ പ്രമേയം .
പ്ലാൻ ബി . പിക്ചേഴ്സിൻ്റെയും റീലിസ്റ്റിക് സ്റ്റുഡിയോസിൻ്റെയും ബാനറിൽ ഖാലിദ് റഹ്മാൻ , ജോബിൻ ജോർജ്ജ് , സമീർ കാരാട്ട് , സുബീഷ് കണ്ണഞ്ചേരി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .തിരക്കഥ ശ്രീനി ശശീന്ദ്രൻ , ഖാലിദ് റഹ്മാൻ എന്നിവരും , ഛായാഗ്രഹണം ജിംഷി ഖാലിദും , എഡിറ്റിംഗ് നിഷാദ് യൂസഫും , വിഷ്ണു വിജയും ഒരുക്കിയിരിക്കുന്നു."തല്ലുമാല " യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത് .
ബോക്സിംഗ് കോച്ച് ആൻ്റണി ജോഷ്വായുടെയും ബോക്സിംഗ് പഠിക്കുന്ന ജോജോ ജോൺസൺ ടീമിൻ്റെയും കഥയാണ് .ഇടിയുടെയും അടിയുടെയും പൂര കാഴ്ചയാണ് ഈ സിനിമയിൽ ഉള്ളത് .
No comments: