നവാഗതനായ ജിതിന്‍ രാജ് സംവിധാനം ചെയ്യ്ത ചിത്രം ”പല്ലൊട്ടി 90 ‘s കിഡ്സ്” ന്‍റെ ഓഡിയോ & ട്രൈയ്ലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു.
സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ ജിതിന്‍ രാജ് സംവിധാനം ചെയ്യ്ത ചിത്രം ”പല്ലൊട്ടി 90 ‘s കിഡ്സ്” ന്‍റെ ഓഡിയോ & ട്രൈയ്ലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു
നിര്‍മ്മാതാവ് സാജിദ് യഹിയയുടെ മാതാവ് സീമ യഹിയ, സംവിധായകന്‍ ജിതിന്‍ രാജിന്‍റെ മാതാവ് അംബിക ജയരാജ് എന്നിവര്‍ ഓഡിയോ സി ഡി പ്രകാശനം ചെയ്തു. ലിജോ ജോസ് പെല്ലിശ്ശേരി, സൈജുകുറുപ്പ്, ബാലുവര്‍ഗ്ഗിസ്, സുഹൈല്‍ കോയ, ബാദുഷ, മണികണ്ഠന്‍ അയ്യപ്പ, അഭയ ഹിരണ്‍മയ്, ശ്രയ രാഘവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘പല്ലൊട്ടി 90’s കിഡ്സ്. റിലീസിന് മുന്‍പ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങള്‍, ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ പുരസ്കാരം, ബാഗ്ലൂര്‍ ഇന്‍റെര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ സിനിമ കാറ്റഗറിയിലിലേക്ക്തിരഞ്ഞെടുക്കയും തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ചിത്രംഇതോടകംകരസ്ഥമാക്കിയിട്ടുണ്ട്.
രണ്ട് സുഹൃത്തുക്കളുടെ കഥപറയുന്ന പല്ലൊട്ടി തൊണ്ണൂറുകളിലെ ഓർമ്മകളിലൂടെയുള്ള ഒരു നൊസ്‌റ്റാൾജിക്ക് യാത്രയായിരിക്കും. ഒക്ടോബര്‍ 25 ന് ആണ് ചിത്രം തീയേറ്ററിളിലേക്ക് എത്തുന്നത്.
മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകര്‍, വിനീത് തട്ടില്‍,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.
സംവിധാകന്‍ ജിതിന്‍ രാജിന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപക് വാസന്‍ ആണ്. ഷാരോണ്‍ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിങ്ങും മണികണ്ഠന്‍ അയ്യപ്പ സംഗീതവും നിര്‍വ്വഹിക്കുന്നു. സുഹൈല്‍ കോയയുടെതാണ് വരികള്‍. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. ആര്‍ട്ട് ഡയയറക്ടര്‍ ബംഗ്ലാന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്റ്റിംഗ് ഡയറക്ടർ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോർ ബാബു .
No comments: