അണ്ണൻ - തങ്കച്ചി പാസം നിറച്ച് " രായൻ " . ധനുഷിൻ്റെ മികച്ച അഭിനയവും സംവിധാനവും " രായന് " മാറ്റ് കൂട്ടി .
Dhanush
Genre :
Action Thriller .
Platform :
Theatre .
Language :
Tamil
Time :
145 minutes 12 Seconds .
Rating :
4 / 5 .
Saleem P. Chacko.
CpK DesK .
സൺ പിക്ച്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ചിരിക്കുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ " Raayan " ധനുഷ് സംവിധാനം ചെയ്യുന്നു.
ധനുഷ് തന്നെ ടൈറ്റിൽ കഥാപാത്രമാകുന്ന ഈ ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തി . ധനുഷിൻ്റെ 50 -മത്തെ ചിത്രമാണിത് . 100 കോടിയാണ് രൂപയാണ് ചിത്രത്തിൻ്റെ മുതൽമുടക്ക് .
എസ്. ജെ സൂര്യ , പ്രകാശ് രാജ് , ശെൽവരാഘവൻ , ജയറാം , സന്ദീപ് കിഷൻ , കാളിദാസ് ജയറാം , തുഷാര വിജയൻ , അപർണ്ണ ബാലമുരളി , അനിഖ സുരേന്ദ്രൻ ,വരലക്ഷ്മി ശരത് കുമാർ , ശരവണൻ , മൊട്ട രാജേന്ദ്രൻ , ദുഷ്യന്ത് രാംകുമാർ, ഇമ്മാൻ അണ്ണാച്ചി , അറന്തങ്കി നിഷ , രാമചന്ദ്രൻ ദൂരൈരാജ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .
കാത്തവരായൻ , മുത്തുവേൽ രായൻ , മാണിക്യ രായൻ , ദുർഗ്ഗ എന്നീ സഹോദരങ്ങളുടെ ജീവിതമാണ് " രായൻ " സിനിമയുടെ പ്രമേയം . ബാല്യത്തിൽ തന്നെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നു രായന് .
അണ്ണൻ - തങ്കച്ചി _ തമ്പി പാസമാണ് സിനിമയുടെ കാതൽ . റഫ് ആൻഡ് ടഫ് ആണ് " രായൻ " . ധനുഷ് , എസ്.ജെ സൂര്യ, അപർണ്ണ ബാലമുരളി , ദുഷാര വിജയൻ , സെൽവരാഘവൻ , സുൻദീപ് കിഷൻ , കാളിദാസ് ജയറാം , പ്രകാശ് രാജ് , വരലക്ഷ്മി ശരത് കുമാർ എന്നിവർ മൽസരാഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ഓം പ്രകാശ് ഛായാഗ്രഹണവും, പ്രസന്ന ജി.കെ എഡിറ്റിംഗും , എ. ആർ. റഹ്മാൻ സംഗീതവും ഒരുക്കുന്നു. 2017ൽ പുറത്തിറങ്ങിയ " പാ പാണ്ടി " എന്ന കോമഡി ഡ്രാമ പ്രഥമ ചിത്രത്തിലൂടെയാണ് ധനുഷ് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
ഏ . ആർ റഹ്മാൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും മികച്ചതായി . കഥയോട് നീതി പുലർത്തിയ വിഷ്യൽസ് ഒരുക്കിയ ഛായാഗ്രാഹകന് അഭിനന്ദനം . പ്രഭുദേവയുടെ കോറിയോഗ്രാഫി ഗംഭീരം . മികച്ച തീയേറ്റർ ഏക്സ്പീരിയൻസ് നൽകുന്ന ആക്ഷൻ സിനിമയാണ് " രായൻ " .
No comments: