" ഗ്ർർർ...." കാണാൻ ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾ തിരുവനന്തപുരം ന്യൂ തിയേറ്ററിൽ .
" ഗ്ർർർ...." കാണാൻ ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾ തിയേറ്ററിൽ .
സംസ്ഥാനശിശുക്ഷേമ സമിതിയിലെ തൈക്കാട് ദത്തെടുക്കൽ കേന്ദ്രത്തിലെ കുട്ടികൾ ബക്രീദ് ദിനമായ തിങ്കളാഴ്ച സിനിമ കാണൽ ത്രില്ലിൽ ആയിരുന്നു.ഇതാദ്യമായി വലിയ സ്ക്രീനിലെ സിനിമ കണ്ട് കുരുന്നുകൾക്ക് ആവേശവും അൽഭുതവും.
ദത്തെടുക്കൽ കേന്ദ്രത്തിലേയും വീട് ബാലിക മന്ദിരത്തിലേയും 50 കുട്ടികൾക്കാണ് കുഞ്ചാക്കോ ബോബനും സൂരജ് വെഞ്ഞാറമൂടും നായകരായി അഭിനയിച്ച ഗിർർ എന്ന സിനിമ സൗജന്യമായി കാണാൻ അതിൻ്റെ നിർമ്മാതക്കൾ സൗകര്യമൊരുക്കിയത്.
തിരുവനന്തപുരം ന്യൂ തിയേറ്ററിൽ രാവിലെ 11 മണിക്കായിരുന്നു ഷോ. സിനിമയിലെ ഹാസ്യരംഗങ്ങൾ ഉൾപ്പെടെ മതിയായി ആസ്വദിച്ച് കുരുന്നുകൾ കൈയ്യടിച്ചും ചിരിച്ചും മതി മറന്നു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിയോടൊപ്പം തിയേറ്ററിൽഎത്തിയകുട്ടിപട്ടാളത്തിനെ സ്വീകരിക്കാൻ സിനിമയിലെ അഭിനേതാക്കളായ അലൻസിയർ, സെന്തിൽ, പാർവ്വതി, നിർമ്മാതാവ് ഷാജി നടേശൻ എന്നിവർ ചേർന്ന് സ്വീകരിച്ച് കുട്ടികളൊടൊപ്പം സിനിമയും കണ്ടു. സമിതി ട്രഷറർ കെ.ജയപാലും ഒപ്പമുണ്ടായിരുന്നു.
ജി.എൽ. അരുൺ ഗോപി
ജനറൽ സെക്രട്ടറി
No comments: