വിഷ്ണു മഞ്ചു ചിത്രം 'കണ്ണപ്പ' ടീസർ പുറത്തിറങ്ങി .
വിഷ്ണു മഞ്ചു ചിത്രം 'കണ്ണപ്പ' ടീസർ പുറത്തിറങ്ങി .


https://youtu.be/BC2rth87zyY?si=fw2rpwPt0TyofVh2


എവിഎ എന്റർടൈന്മെന്റ്സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിലും ഡോ. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ്ങ് സംവിധാനം നിർവഹിക്കുന്ന വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ'യുടെ ടീസർ റിലീസായി. മോഹൻ ലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിൽ. ചിത്രത്തിന്റെ ടീസർ ലോഞ്ച് ഇവന്റ് ഗംഭീരമായി നടന്നു.


നിർമാതാവ് മോഹൻ ബാബുവിന്റെ വാക്കുകൾ ഇങ്ങനെ "എല്ലാ തലമുറയ്ക്കും കണ്ണപ്പ പുതിയ ഒരാനുഭവമാകും. ഇതൊരു ഭക്തി ചിത്രം മാത്രമല്ല. ചിത്രത്തിൽ ഒരുപാട് ഘടകങ്ങൾ ഉണ്ട്. ഇന്ത്യയിൽ തന്നെ പ്രഗത്ഭരായ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കൂടെയുണ്ടാവണം".


നായകൻ വിഷ്‌ണു മഞ്ചുവിന്റെ വാക്കുകൾ " ആദ്യ നാൾ മുതൽ ഇന്ന് വരെ കണ്ണപ്പ ഓരോ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. 2014 മുതൽ കണ്ണപ്പ എന്ന സിനിമയുടെ യാത്ര ഞങ്ങൾ തുടങ്ങി. കഴിഞ്ഞ വർഷമാണ് ഷൂട്ടിങ്ങ് തുടങ്ങിയത്. കണ്ണപ്പ എന്റെ കുട്ടിയെ പോലെയാണ്. ജൂലൈ മുതൽ എല്ലാ തിങ്കളാഴ്ചയും കണപ്പയുടെ അപ്‌ഡേറ്റുകൾ ഞങ്ങൾ പുറത്തുവിടും. എല്ലാവർക്കും ചിത്രം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു".


സംവിധായകൻ മുകേഷ് കുമാർ സിങ്ങിന്റെ വാക്കുകൾ ഇങ്ങനെ "എന്റെ ശക്തി എന്റെ അഭിനേതാക്കളാണ്. വിഷ്ണു സർ, ശരത് കുമാർ സർ, മോഹൻ ബാബു സർ തുടങ്ങിയവർ അത്രയും ആത്മാർത്ഥതയോടെ ചിത്രത്തിൽ ജോലി ചെയ്തു. എന്റെ പ്രതീക്ഷകൾക്കപ്പുറം താരങ്ങൾ അഭിനയിച്ചു. ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം." 


പി ആർ ഒ - ശബരി


Immerse yourselves in the action-packed world of '𝐊𝐚𝐧𝐧𝐚𝐩𝐩𝐚' as we take you on an adventurous journey of ultimate devotion and sacrifice.🏹


#Kannappa🏹 #KannappaTeaser #HarHarMahadevॐ 


Telugu▶️ youtu.be/KCx1bBTM9XE

Tamil▶️ youtu.be/ieldTGlCMSA

Hindi▶️ youtu.be/KDiPZ1gXyMI

Malayalam▶️ youtu.be/BC2rth87zyY

Kannada▶️ youtu.be/BfX98v4jeWw


@themohanbabu @ivishnumanchu @Mohanlal #Prabhas @akshaykumar @realsarathkumar @mukeshvachan @MsKajalAggarwal #PreityMukhundhan


@24FramesFactory @avaentofficial @KannappaMovie


#KannappaMovie #ATrueIndianEpicTale


No comments:

Powered by Blogger.