ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ " കർണിക” യിലെ ആദ്യ ഗാനം പുറത്തിറങ്ങി.


 

ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ " കർണിക” യിലെ ആദ്യ ഗാനം പുറത്തിറങ്ങി.



https://youtu.be/PWd5NWd-jxM?si=4cXsLz3YfF1sPCrC



ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യിലെ ഗാനം പുറത്തിറങ്ങി.


കവിത , സംവിധാനം ,ചലച്ചിത്ര നിർമ്മാണം , തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. 


മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാൻ മംഗലശ്ശേരി, പ്രിയങ്ക നായർ,പുതുമുഖം ആധവ് റാം എന്നിവരോടൊപ്പം ഒരു കൂട്ടം നവാഗതരും അണിനിരക്കുന്ന ഈ ചിത്രത്തിൽ ടി ജി രവി ഒരു പ്രധാന കഥാപാത്രമായെത്തുന്നു .


ചിത്രത്തിന്റെ അണിയറയിൽസംഗീതം- രചന- സംവിധാനം : അരുൺ വെൺപാല .നിർമ്മാണം : അഭിനി സോഹൻ.പ്രോജക്ട് ഡിസൈൻ & ഗാനരചന - സോഹൻ റോയ്. ഗാനരചന : ധന്യ സ്റ്റീഫൻ, വിക്ടർ ജോസഫ്, അരുൺ വെൺപാല.ഡി ഒ പി : അശ്വന്ത് മോഹൻ.ബിജിഎം : പ്രദീപ് ടോം .പ്രോജക്ട് മാനേജർ : ജോൺസൺ ഇരിങ്ങോൾ.ക്രിയേറ്റീവ് ഹെഡ് : ബിജു മജീദ് .ലൈൻ പ്രൊഡ്യൂസർ വിയാൻ മംഗലശ്ശേരി  ഫിനാൻസ് കൺട്രോളർ : സജീഷ് മേനോൻ .ആർട്ട്‌ രാകേഷ് നടുവിൽ. മേക്കപ്പ് അർഷാദ് വർക്കല. കോസ്റ്റുംസ് ഫെമിയ ജബ്ബാർ, മറിയ കുമ്പളങ്ങി. ആക്ഷൻ അഷ്റഫ് ഗുരുക്കൾ.പി ആർ ഓ : എം കെ ഷെജിൻ.

No comments:

Powered by Blogger.