Thaliromale...... video song out now!


 


Thaliromale...... video song out now! 


https://youtu.be/w_nwbfHLM3s


A Jakes Bejoy

Vocals: K S Chithra

Lyrics: Joe Paul




തളിരോമലേ....

ചിത്രയുടെ ആലാപനത്തിൽ

തുടക്കം വീഡിയോ എത്തി.


തളിരോമലേ...

ചെറു തൂവലേ ...

കണിയായ് വാ..

കളിയാടി വാ..


മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ ആലാപനത്തിൽ എത്തുന്ന മനോഹരമായ ഗാനം. 


ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയുടെ ഇന്നു പുറത്തു വിട്ട വീഡിയോ ഗാനമാണിത്. 


ജോപോൾ രചിച്ച് ജെയ്ക്ക് ബിജോയ്സ് ഈണമിട്ട ഈ ഗാനത്തിന് നവമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. മാതാപിതക്കളുടെ പൊന്നോമനയായ മകളെ കുറിച്ച് അമ്മ പാടുന്ന ഈ ഗാനം കുടുംബ സദസ്സ്യകളെ ഏറെ സ്പർശിക്കാതിരക്കില്ല.. 


വീഡിയോയിലെ ഹൃദയസ്പർശിയായ വിഷ്വൽസും ചിത്രത്തിൻ്റെ മാറ്റു വർദ്ധിപ്പി ക്കുന്നു. വിസ്‌മയ മോഹൻലാൽ, സായ്കുമാർ, ചിപ്പി, എസ്സാ എന്നിവരാണ് ഈ ഗാനരംഗത്തിൽ പ്രത്യഷ പ്പെട്ടിരിക്കുന്നത്. നല്ലൊരു ഇടവേളക്കുശേഷമാണ് മലയാളത്തി ൻ്റെ മുൻനായിക കൂടിയായ ചിപ്പി വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നത്. 


ഒരു സാധാരണ കുടുംബത്തിൻ്റെ പശ്ചാത്തല ത്തിലൂടെ ഒരുങ്ങുന്ന ഈ ചിതത്തിൻ്റെ പിന്നിൽ ചില സുപ്രധാനമായ വഴിത്തിരിവു കളും പ്രതീക്ഷിക്കാം.


ആശിർവ്വാദ് സിനിമാസിൻ്റെ  ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "  തുടക്കം " .


വിസ്മയാ മോഹൻലാൽ കേന്ദ്ര കഥാപാത്ര ത്തെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിലൂടെ മറ്റൊരു പുതുമുഖത്തേയും സംവിധായകനായ ജൂഡ് ആൻ്റണി ജോസഫ് അവതരിപ്പിക്കുന്നുണ്ട്. ആശിഷ് ജോ ആൻ്റണി,എംമ്പുരാൻ സിനിമയിൽ നിർണ്ണായകമായ ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.  ആശിഷ് ജോ ആൻ്റണി, ബോബി കുര്യൻ , കെ.ബി ഗണേഷ്കുമാർ , സായ്കുമാർ , ജാഫർ ഇടുക്കി , ജയകുറുപ്പ്, ചിപ്പി ,കോട്ടയം രമേഷ്, മനോജ് കെ. ജയൻ,ദിനേശ് പ്രഭാകർ ,ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ , അശ്വിനി വിജയൻ എന്നിവർ വിവിധ കഥപാത്രങ്ങളെ അവതരി പ്പിച്ചിരിക്കുന്നു .മോഹൻലാൽ അതിഥി താരമാണ് .


മെഗാ ഹിറ്റായ 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആൻ്റെണി ജോസഫ് അണിയിച്ചൊരു ക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്ര ത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്. ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണി യുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.


സംഗീതം. ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ.പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ.മേക്കപ്പ് - ജിതേഷ് പൊയ്യ .കോസ്റ്റ്യം ഡിസൈൻ അരുൺ മനോഹർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ്c ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.വാഴൂർ ജോസ് .


സലിം പി. ചാക്കോ .

No comments:

Powered by Blogger.