ഫൺ മൂഡിൽ സഞ്ചരിക്കുന്ന ഒരു സർവൈവൽ ത്രില്ലറാണ് " ഗ്ർർർ.. "
Director: 

Jay K.


Genre :

Comedy  Drama.


Platform :  

Theatre .


Language : 

Malayalam.


Time :

123 minutes 14 Seconds .


Rating : 

3.5 / 5 .


SaleeM P. ChackO .

CpK DesK. 


കുഞ്ചാക്കോ ബോബൻ , സൂരാജ് വെഞ്ഞാറംമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ. സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഗ്ർർർ.. " .


രാജേഷ് മാധവൻ , അനഘ മരുതോറ , മഞ്ജുപിള്ള , ശ്രുതി രാമചന്ദ്രൻ , ധനേഷ് ആനന്ദ് , ഷോബി തിലകൻ , രമേഷ് പിഷാരടി , സെന്തിൽ കൃഷ്ണ , കാവൈ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം മനംനൊന്ത് മദ്യപിച്ച റെജിമോൻ നാടാർ ( കുഞ്ചാക്കോ ബോബൻ ) തിരുവനന്തപുരം മൃഗശാലയിലെ " ദർശൻ " സിംഹകൂട്ടിലേക്ക് എടുത്ത് ചാടുന്നു. റെജിമോനെ രക്ഷിക്കാൻ മൃഗശാല അധികാരികളും പോലീസും ഫയർ ഫോഴ്സും നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ ഒരുഭാഗത്ത് നടക്കുന്നു . സിംഹക്കൂട്ടിൽ ചാടിയ രംഗം ഭയത്തോടെ മാത്രമേ നമുക്ക് കാണാൻ കഴിയുകയുള്ളു . ആ സാഹചര്യത്തെ ഹാസ്യത്തിൻ്റെ അകമ്പടിയിൽഅവതരിപ്പിക്കുകയാണ് " ഗ്ർർർ " .


ജെയ് കെ , എസ് പ്രവീൺ എന്നിവർ രചനയും , കൈലാസ് മേനോൻ ,ടോണി ടാസ്, ഡാൻ വിൻസെൻ്റ് എന്നിവർ സംഗീതവും , ജയേഷ് മോഹൻ ഛായാഗ്രഹണവും , വിവേക് ഹർഷൻഎഡിറ്റിംഗുംനിർവ്വഹിച്ചിരിക്കുന്നു. ആഗസ്റ്റ് സിനിമായുടെ ബാനറിൽ ഷാജി നടേശനും, നടൻ ആര്യയും ചേർന്നാണ്ഈചിത്രംനിർമ്മിച്ചിരിക്കുന്നത് " എസ്ര " എന്ന ചിത്രത്തിന് ശേഷം ജെയ് ആർ. കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


പ്രണയം, ദുരഭിമാനകൊല തുടങ്ങിയ വിഷയങ്ങൾ പറയുന്നുണ്ടെങ്കിലും അതിന് വലിയ പ്രധാന്യം നൽകിയിട്ടില്ല . ഫൺ മൂഡിൽ ആസ്വദിക്കാൻ പറ്റുന്ന സിനിമയാണിത്.


No comments:

Powered by Blogger.