മൂന്നാം ദിനത്തിൽ 415 കോടി ! ബോക്സ് ഓഫീസ് കീഴടക്കി പ്രഭാസ് -നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി'.


 

മൂന്നാം ദിനത്തിൽ 415 കോടി ! ബോക്സ് ഓഫീസ് കീഴടക്കി പ്രഭാസ് -നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി'. 


പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2898 എഡി' മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ 415 കോടി സ്വന്തമാക്കി ബോക്സ് ഓഫീസ് കീഴടക്കി. റിലീസ് ദിനത്തിൽ തന്നെ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതോടെ എക്സ്ട്രാ ലേറ്റ്നൈറ്റ്ഷോകൾഉൾപ്പെടുത്തിയാണ് ചിത്രം ഇപ്പോൾ കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മികച്ച ദൃശ്യവിരുന്നും ഗംഭീര സൗണ്ട് ട്രാക്കും കിടിലൻ ആക്ഷൻ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ ചിത്രം 2024 ജൂൺ 27നാണ് തിയറ്റർ റിലീസ് ചെയ്തത്. 


ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നു കാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101ലെമഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്. 


മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്നചിത്രത്തിൽ'ഭൈരവ'യായ് പ്രഭാസും 'ക്യാപ്റ്റൻ'ആയി ദുൽഖറും പ്രത്യക്ഷപ്പെട്ടപ്പോൾ നായിക കഥാപാത്രമായ 'സുമതി'യെ ദീപിക പദുക്കോണും 'അശ്വത്ഥാമാവ്' എന്ന കഥാപാത്രത്തെ അമിതാഭ് ബച്ചനും 'യാസ്കിൻ' എന്ന കഥാപാത്രത്തെ കമൽ ഹാസനും 'റോക്സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു. 



പിആർഒ: ശബരി.

No comments:

Powered by Blogger.