" സമാധാന പുസ്തകം "വീഡിയോ ഗാനം റിലീസ് ചെയ്തു. ജൂലൈ 19ന് ചിത്രം തിയേറ്ററുകളിലേക്ക് .



" സമാധാന പുസ്തകം "വീഡിയോ ഗാനം റിലീസ് ചെയ്തു. ജൂലൈ 19ന് ചിത്രം തിയേറ്ററുകളിലേക്ക് .


യോഹാൻ,നെബീഷ്, ധനുഷ്,ഇർഫാൻ, ശ്രീ ലക്ഷ്മി,ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന " സമാധാന പുസ്തകം " എന്ന ചിത്രത്തിൻ്റെ വീഡിയോ ഗാനം റിലീസായി.


ടിറ്റോ പി തങ്കച്ചൻ എഴുതിയ വരികൾക്ക് ഫോർ മ്യൂസിക് സംഗീതം പകർന്ന് ഭദ്ര രജിൻ ആലപിച്ച "പണ്ടൊരു നാട്ടിലൊരു... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.


https://youtu.be/4ovMtPOevFQ?si=ZnSxYk_48Ar3dbPk


സിഗ്മ സ്റ്റോറീസിന്റെ  ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസൻ,ജെയിംസ് ഏലിയ,മാത്യു തോമസ്, മേഘനാഥൻ,വി കെ ശ്രീരാമൻ,പ്രമോദ് വെളിയനാട്,ദിലീപ് മേനോൻ,ലിയോണ ലിഷോയ്,വീണാ നായർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.


ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. കഥ തിരക്കഥ സംഭാഷണം- എഡിജെ,രവീഷ് നാഥ്, സി പി ശിവൻ,    ഛായാഗ്രഹണം-സതീഷ് കുറുപ്പ്,   ഗാനരചന-സന്തോഷ് വർമ്മ,ജിസ് ജോയി, ടിറ്റോ പി തങ്കച്ചൻ,  സംഗീതം-ഫോർ മ്യൂസിക്സ്,              എഡിറ്റിംഗ് -ചമൻ ചാക്കോ,        പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,ആർട്ട് ഡയറക്ടർ-വിനോദ് പട്ടണക്കാടൻ, മേക്കപ്പ്-വിപിൻ ഓമശ്ശേരി,കോസ്റ്റ്യൂംസ്- ആദിത്യ നാണു,ചീഫ് അസോസിയേറ്റ് ഡയറക്ടർ-റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ-റെനീത്, സക്കീർ ഹുസൈൻ,റനിത് രാജ്,ഡിഐ-ലിജു പ്രഭാകർ, വിഎഫ്എക്സ്-മാഗ്മിത്, ടൈറ്റിൽ ആനിമേഷൻ-നിതീഷ് ഗോപൻ ,ഓഡിയോഗ്രാഫി-തപസ് നായ്ക്,  സ്റ്റിൽസ്-സിനറ്റ് സേവ്യർ,പരസ്യകല- -യെല്ലോ ടൂത്ത്,ഡിസ്ട്രിബ്യൂഷൻ ഹെഡ്-പ്രദീപ് മേനോൻ, പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.