പ്രശസ്ത ഗായിക എസ്. ജാനകി ( 88 ) അന്തരിച്ചു .
പ്രശസ്ത ഗായിക എസ്. ജാനകി ( 88 ) അന്തരിച്ചു .മൈസൂരൂവിലായിരുന്നു അന്ത്യം . ഇരുപതിലധികം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് .
1938 ഏപ്രിൽ 23 ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ആയിരുന്നു ജനനം . ശാസ്‌ത്രീയ പഠനത്തിൻ്റെ പിൻബലമില്ലാതെ യാണ് സംഗീതത്തിൻ്റെ കൊടുമുടികളിൽ കയറിയത് . 1956ൽ ആകാശവാണി നടത്തിയ ദേശീയ സംഗീത മൽസരത്തിൽ രണ്ടാം സ്ഥാനം ജാനകി നേടിയാണ് സംഗീത ജീവിതത്തിന് തുടക്കമായത് .
19 -ാം വയസിൽ " വിധിയിൽ വിളയാട്ട് " തമിഴ് ചിത്രത്തിലുടെയാണ് സിനിമ അരങ്ങേറ്റം. മലയാളം ,ഹിന്ദി , തമിഴ് , കന്നട , തെലുങ്ക് എന്നീ ഭാഷകളിലായി 48,000ൽ പരം ഗാനങ്ങൾ ആലപിച്ചു . കന്നടയിലാണ് ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചി രിക്കുന്നത് .1957 ൽ പുറത്തിറങ്ങിയ " മിന്നുന്നതെല്ലാം പൊന്നല്ല " എന്ന സിനിമ യിലാണ് മലയാളത്തിൽ ആദ്യമായി എസ്. ജാനകി പാടിയത് . " ഇരുൾ മൂടുകയോ എൻ വാഴ്വിൽ .... എന്ന ഗാനം ആയിരുന്നു അത് .
തളിരിട്ട കിനാക്കൾ.... ( മുടുപടം ) , വാസന്ത പഞ്ചമിനാളിൽ .... ( ഭാർഗ്ഗവി നിലയം ) , സൂര്യകാന്തി.... സൂര്യകാന്തി ... ( കാട്ടു തുളസി ) , മണിമുകിലേ .... ( കടത്തുകാരൻ ) , ഏറ്റുമാനൂർ അമ്പലത്തിൽ .... ( ഓപ്പോൾ ) , തുമ്പി വാ തുമ്പികുടത്തിന് ..... ( ഓളങ്ങൾ ) , മിഴിയോരം ..... ( മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ) എന്നി ഗാനങ്ങൾ ജാനകി പാടിയ മലയാളഗാനങ്ങളാണ് .
മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധാ യർക്ക് വേണ്ടിയും എസ്. ജാനകി പാടിയിട്ട് ഉണ്ടെങ്കിലും എം.എസ് ബാബുരാജിൻ്റെ ഈണങ്ങളിലൂടെയാണ് ജാനകി മലയാളി കളുടെ മനസിൽ ഹൃദയത്തിൽ ഇടംനേടിയത്.
നാല് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു . 2013ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. കേരളം , തമിഴ്നാട്, ആന്ധ്രപ്രദേശ് സർക്കാരുകളുടെ 33ൽ പരം പുരസ്കാരങ്ങൾ ലഭിച്ചു .2017 ഒക്ടോബറിൽ മൈസൂരിലെ മാനസ ഗംഗോത്രി ഓപ്പൺ ഓഡിറ്റോറിയത്തിലാ യിരുന്നു എസ്. ജാനകിയുടെ അവസാന സംഗീത നിശ . 2016 ൽ പുറത്തിറങ്ങിയ മലയാള സിനിമ " പത്തു കൽപ്പനകൾ " എന്ന ചിത്രത്തിൽ ആയിരുന്നു അവസാന ഗാനം പാടിയത് .
പരേതനായ വി. രാമപ്രസാദാണ് എസ്. ജാനകിയുടെ ഭർത്താവ് . 1958ൽ ആയിരുന്നു വിവാഹം . 1990ൽ രാമപ്രസാദ് മരണപ്പെട്ടു. പരേതനായ മുരളി കൃഷ്‌ണ മകനാണ് . മരുമകൾ ഉമ . അമൃത വർഷിണി , അപ്സര എന്നിവർ പേരകുട്ടികളാണ് .
സലിം പി.ചാക്കോ.

No comments: