സിനിമ ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു.


 


സിനിമ ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു.


സിനിമ തൃശൂർ∙ ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദൻകുട്ടി) അന്തരിച്ചു. 60 ഓളം നാടകങ്ങള്‍ക്കും 10 സിനിമകൾക്കും ഗാനം രചിച്ചിട്ടുണ്ട്. 1958ൽ തൃശൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്ലീനത്തിൽ കെ.എസ്. ജോർജും സുലോചനയും ആലപിച്ച ‘രക്തത്തിരകൾ നീന്തിവരും’ എന്ന ഗാനമാണ് ആദ്യമായി എഴുതിയത്.


1978 ലാണ് സിനിമാലോകത്തേക്കുള്ള ചുവടുവയ്പ്പ്.  ടി.ജി.രവി ചിത്രം ‘പാദസര’ത്തിൽ ജി.ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ പി.ജയചന്ദ്രൻ ആലപിച്ച കാറ്റുവന്നു നിന്റെ കാമുകൻ വന്നു’ എന്ന ഹിറ്റ്‍ ഗാനത്തിലൂടെയായിരുന്നു അരങ്ങേറ്റം.


സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. ഭാര്യ:എൻ.രാജലക്ഷ്‍മി. മക്കൾ: നയന (യു.കെ) സുഹാസ്, രാധിക ച്രിക്കാഗോ). മരുമക്കൾ: പ്രദീപ് ചന്ദ്രൻ, സുനീഷ് മേനോൻ, ശ്രീലത മേനോൻ.

No comments:

Powered by Blogger.