നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം.
നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം.
കേരളത്തിലെ ചിത്ര ശിൽപ്പ കലാരംഗത്തെ ഏറ്റവും ഉന്നത പുരസ്ക്കാരങ്ങളിൽ ഒന്നാണ് പത്മിനി പുരസ്ക്കാരം.ഈ വർഷത്തെ പത്മിനി പുരസ്ക്കാരത്തിന്അർഹനായിരിക്കുന്നത്പ്രശസ്തചലച്ചിത്രസംവിധായകൻ കൂടിയായ നേമം പുഷ്പരാജിനാണ്.
സിനിമയിൽ 'കലാസംവിധായകനെന്ന .മികവ് നേടിക്കൊണ്ടാണ് 'നേമം പുഷ്പരാജ് സംവിധായകനാകുന്നത്. കാനായി കുഞ്ഞിരാമൻ, ബി.ഡി .ദത്തൻ, ആലംകോട് ലീലാകൃഷ്ണൻ, എന്നിവരടങ്ങിയ ജൂറിയാണ് നേമം പുഷ്പരാജിനെ ഇക്കുറി തെരഞ്ഞെടുത്തത്.
ഇരുപത്തി അയ്യായിരം രൂപയും ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്ക്കാരം. മെയ് പന്ത്രണ്ടിന് തൃശൂർ ലളിതകലാ അക്കാദമി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യും .
കലാസംവിധായകൻ, സംവിധായകൻ എന്നിവക്കു പുറമേ ചിത്രകാരൻ, ഗ്രസ്ഥകാരൻ, ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാൻ എന്നീ നിലകളിലും നേമം പുഷ്പരാജ് ഏറെ ശ്രദ്ധേയനാണ്.
തിരുവനന്തപുരം സംസ്കൃത കോളജ്, ഫൈൻ ആർട്ട്സ് കോളജ് ' എന്നിവിടങ്ങളിൽവിദ്യാഭ്യാസം.ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയഞ്ചിൽ കേരള യൂണിവേഴ്സിറ്റിയിൽ ' നിന്നും ബി.എഫ്.എ (പെയിൻ്റിംഗ്) ഒന്നാം റാങ്കോടെ ബിരുദംഎൺപത്തിയാറ്റിൽ സാംസ്‌ക്കാരികവകിപ്പിനു കീഴിലുള്ള സർവ്വവിജ്ഞാനകോശ ഇൻസ്റ്റിട്യൂട്ടിൽ ജോലിയിൽ പ്രവേശിച്ചു.രണ്ടായിരത്തി പതിനേഴിൽ കലാവിഭാഗം മേധാവിയും, ആർട്ട് എഡിറ്ററുമായി വിരമിച്ചു. രണ്ടായിരത്തി രണ്ടിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി മെംബറും രണ്ടായിരത്തി 'പതിനൊന്നിൽ സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി ചെയർമാനുമായിരുന്നു. രണ്ടായിരത്തി ഇരുപത് ഇരുപത്തിരണ്ട് കാലയളവിൽ സൗത്ത് സോൺ കൾച്ചറൽ സെൻ്റെർ ഗവേണിംഗ് ബോഡി മെംബറായും പ്രവർത്തിച്ചിട്ടുണ്ട്.
ദേശീയ-അന്തർ ദേശീയ പുരസ്ക്കാരങ്ങൾ നേടിയ േഎൺപതിലധികം ചിത്രങ്ങൾക്ക് കലാസംവിധാനം നിർവ്വഹിക്കുവാൻ പുഷ്പരാജിന്കഴിഞ്ഞിട്ടുണ്ട്.ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാർ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പരാജ് ഇപ്പോൾ രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. കാനായി കുഞ്ഞിരാമൻ മ്യൂറൽ ചിത്രകലയെക്കുറിച്ചും വിജയകുമാർ മേനോനെക്കുറിച്ചും മൂന്നു ഡോക്കുമെൻ്റെറികൾ സംവിധാനം ചെയ്തു. ചിത്രകലയുമായി ബന്ധപ്പെട്ട നിരവധി രംഗങ്ങളിൽപുഷ്പ രാജിൻ്റെ സാന്നിദ്ധ്യം ഈരംഗത്ത് ഉണ്ടായിട്ടുണ്ട്. ഗ്രന്ഥരചനയിലൂടെയുംകലാരൂപങ്ങളിലൂടെയുമൊക്കെയാണത്.
പുരസ്ക്കാരങ്ങൾ
രണ്ടായിരത്തി മൂന്നിൽ ഗൗരീശങ്കരം എന്ന ചിത്രത്തിന് മികച്ച സംവിധായകനെന്ന പുരസ്ക്കാരം ലഭിച്ചു. അതേ വർഷം തന്നെ ഫിലിം കിട്ടിക്സിൻ്റെ പുരസ്ക്കാരവും ഈ ചിത്രത്തിലൂടെത്തന്നെ ലഭിച്ചു. മികച്ച ഗാന ചിത്രീകരണത്തിനുള്ള സൗത്ത് ഇൻഡ്യൻ ഫിലിം ആൽബം ഓഫ് ദി അവാർഡ് രണ്ടായിരത്തി ഒമ്പതിൽ ബനാറസ് എന്ന ചിത്രത്തിലൂടെ ലഭിച്ചു. കാനായി കുഞ്ഞിരാമൻ കുഞ്ഞിരാമൻ ശിൽപ്പകലയുടെ നാലാം മാനം എന്ന ഡോക്കുമെൻ്റെറിക്ക് രണ്ടായിരത്തി പതിമൂന്നിൽ പുരസ്ക്കാരം ലഭിച്ചു. വിജയകുമാർ മേനോനെക്കുറിച്ചുള്ള ഡോക്കു മെൻ്ററിക്ക് രണ്ടായിരത്തി ഇരുപത്തിരണ്ടിൽ സത്യജിത് റോയ് അവാർഡുംലഭിച്ചു.കലാസംവിധായകനെന്ന നിലയിൽ അഞ്ചു തവണ ഫിലിം ക്രിട്ടിക്സ് അസ്സോസ്സിയേഷൻ്റെ അവാർഡിന് പുഷ്പരാജ് അർഹനായി.
പൈതൃകം, ഹൈവേ, കണ്ണകി, തിളക്കം,ഗൗരീശങ്കരം എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഏഷ്യാനെറ്റ് അവാർഡ്, അമൃതാ ടി.വി. അവാർഡ്, വേൾഡ് മലയാളി അസ്സോസ്സിയേഷൻ അവാർഡ്, ഫിലിം ജേർണലിസ്റ്റ് അവാർഡ്, കേരള പ്രൊഡ്യൂസേർസ് , ആൻ്റ് സൂര്യാടി. വി. അവാർഡ് എന്നീ പുരസ്ക്കാരങ്ങളും പുഷ്പരാജിൻ ലഭിച്ചിട്ടുണ്ട്.
ചിത്രകലക്കുള്ള പുരസ്ക്കാരം
ലളിതകലാ അക്കാദമി സംസ്ഥാന അവാർഡ് രണ്ടായിരത്തി രണ്ട് .മലയാറ്റൂർ അവാർഡ് രണ്ടായിരത്തി ഒന്ന്.ചിത്രകലാരത്ന അവാർഡ്- രണ്ടായിരത്തി എട്ട്.
ദേശീയ-അന്തർദ്ദേശീയ പുരസ്ക്കാരങ്ങൾ.
ചിനീകരണത്തിനും മികച്ച രൂപകൽപ്പനക്കുമുള്ള എൻ.സി.ആർ.സി.ദേശീയ അവാർഡ് ,(1989)അന്താരാഷ്ട്ര പുസ്തകോത്സവം അവാർഡ് 2014. (പുസ്തകം'-രാളാരവിവർമ്മ കല, കാലം, ജീവിതം ) രൂപകൽപ്പന്നക്കുള്ള ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ അവാർഡ്. ഇതു കൂടാതെ ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവയും എഴുതാറുണ്ട്.
വാഴൂർ ജോസ്.
No comments: