'‘ഗുരുവായൂരമ്പലനടയിൽ’'ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.അജു വർഗീസ് ഗായകൻ.


 '‘ഗുരുവായൂരമ്പലനടയിൽ’'ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.അജു വർഗീസ് ഗായകൻ.


ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’' എന്ന ചിത്രത്തിൽ നടൻ അജു വർഗീസ് ആദ്യമായി ആലപിച്ച ലിറിക്കൽ വീഡിയോ ഗാനം റിലീസായി.


Chant along to “Krishna Krishna" with Aju!


The Lyrical Video is out now! 


🔗- https://youtu.be/LnCFD09xHOM


വിനായക് ശശികുമാർ എഴുതി അങ്കിത് മേനോൻ സംഗീതം പകർന്ന് അജു വർഗീസ് ആലപിച്ച " കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധ കാമുകാ..." എന്ന ഗാനമാണ്റിലീസായത്.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ  ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ


നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു. 'കുഞ്ഞിരാമായണ'ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് "ഗുരുവായൂർ അമ്പലനടയിൽ".എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,എഡിറ്റർ- ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീലാൽ,സൗണ്ട് മിക്സിംങ്-എം ആർ രാജകൃഷ്ണൻ,ആക്ഷൻ-ഫെലിക്സ് ഫുകുയാഷി റവ്വേ,സ്റ്റിൽസ്-ജെസ്റ്റിൻ ജെയിംസ്, റോഹിത് കെ സുരേഷ് ,ഡിസൈൻ-ഡികൾട്ട് സ്റ്റുഡിയോ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി,ഫിനാൻസ് കൺട്രോളർ-കിരൺ  നെട്ടയിൽ,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ,


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.