കുടുംബപ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ 'റാഹേല്‍ മകന്‍ കോര' 13ന് തിയേറ്ററുകളില്‍.



കുടുംബപ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ 'റാഹേല്‍ മകന്‍ കോര' 13ന് തിയേറ്ററുകളില്‍.


ഒരമ്മയുടേയും മകന്റെയും ജീവിതത്തിലെ രസങ്ങളും കുസൃതികളുമായെത്തുന്ന 'റാഹേല്‍ മകന്‍ കോര' തിയേറ്ററുകളിലേക്ക്. യുവതാരങ്ങളിലെ ശ്രദ്ധേയനായ ആന്‍സണ്‍ പോളും മെറിന്‍ ഫിലിപ്പും നായകനും നായികയുമായെത്തുന്ന ചിത്രം ഈ മാസം 13നാണ് റിലീസിനൊരുങ്ങുന്നത്. 


എസ്.കെ.ജി ഫിലിംസിന്റെ ബാനറില്‍ വിദേശ മലയാളിയായ ഷാജി കെ ജോര്‍ജ്ജാണ് സിനിമയുടെ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ഉബൈനിയാണ് സംവിധാനം ചെയ്യുന്നത്. 2010 മുതല്‍ മലയാള സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ഉബൈനി സംവിധായകന്‍ ലിയോ തദേവൂസിനോടൊപ്പം അസിസ്റ്റന്റായി തുടങ്ങി 'മെക്‌സിക്കന്‍ അപാരത' മുതല്‍ 'പത്തൊമ്പതാം നൂറ്റാണ്ട്' വരെയുള്ള സിനിമകളില്‍ ചീഫ് അസോസിയേറ്റായിരുന്നു. ബേബി എടത്വയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. 


റാഹേല്‍ എന്ന ഏറെ പ്രാധാന്യമുള്ള വേഷത്തില്‍ സ്മിനു സിജോയും ചിത്രത്തിലെത്തുന്നുണ്ട്. പ്രണയവും, കുടുംബ ബന്ധവും, തമാശകളും പ്രമേയമാക്കി എത്തുന്ന ചിത്രം തനി നാട്ടിന്‍പുറത്തെ സാധാരണക്കാരുടെ ജീവിതങ്ങളിലെ ഒട്ടേറെ രസകരമായ സന്ദര്‍ഭങ്ങളുമായാണ് എത്തുന്നത്. 'സൂ സൂ സുധി വാത്മീകം', 'ഊഴം', 'സോളോ', 'ആട് 2','അബ്രഹാമിന്റെ സന്തതികള്‍',' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ആന്‍സന്‍ പോളാണ് സിനിമയില്‍ നായകനായെത്തുന്നത്.


 നിരവധി സിനിമകളില്‍ ചേച്ചി, അമ്മ  വേഷങ്ങളിലെത്തിയ സ്മിനു സിജോയാണ് അമ്മ വേഷത്തില്‍ എത്തുന്നത്. മെറിന്‍ ഫിലിപ്പാണ് ചിത്രത്തിലെ നായികയാകുന്നത്. നടനും സംവിധായകനുമായ അല്‍ത്താഫ് സലിം, 'റാഹേല്‍ മകന്‍ കോര'യില്‍ ഭീമന്‍ എന്നു പേരുള്ള ഒരു മുഴുനീള രസികന്‍ കഥാപാത്രമായാണ് എത്തുന്നത്. മനു പിള്ള, വിജയകുമാര്‍, രശ്മി അനില്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്. നിരവധി പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. 


അച്ഛനില്ലാതെ വളരുന്നൊരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടേയും ആറ്റിറ്റിയൂഡ് രണ്ട് രീതിയിലായിരിക്കുമെന്നൊരു കാര്യം രസകരമായി അവതരിപ്പിക്കുന്ന സിനിമയില്‍  ഇത്തരത്തിലുള്ള നായികയും നായകനുമായുള്ള ഈഗോ ക്ലാഷും മറ്റുമൊക്കെയാണ് പ്രധാന പ്രമേയം. നായകന്റെ അമ്മയാകട്ടെ ഭര്‍ത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് ജോലി ചെയ്ത് മകനെ വളര്‍ത്തി വലുതാക്കിയ വ്യക്തിയാണ്. സിംഗിള്‍ പാരന്റിംഗിന്റെ പല തലങ്ങള്‍ കൂടി സിനിമ മുന്നോട്ടുവയ്ക്കുന്നുമുണ്ട്. സിനിമയുടേതായിറങ്ങിയ പോസ്റ്ററുകളും 'മിണ്ടാതെ തമ്മില്‍ തമ്മിലൊന്നും മിണ്ടിടാതെ...' എന്ന ഗാനവും ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. 


എസ്.കെ.ജി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം ഷിജി ജയദേവന്‍, എഡിറ്റര്‍ അബൂ താഹിര്‍, സംഗീത സംവിധാനം കൈലാസ്, ഗാനരചന ഹരി നാരായണന്‍, മനു മഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദിലീപ് ചാമക്കാല, അസോസിയേറ്റ് ഡയറക്ടര്‍ ജോമോന്‍ എടത്വ, ശ്രിജിത്ത് നന്ദന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷെബിന്‍ ചാക്കോ അറക്കത്തറ, സൗണ്ട് ഡിസൈനര്‍ ധനുഷ് നായനാര്‍, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം ഗോകുല്‍ മുരളി, വിപിന്‍ ദാസ്, ആര്‍ട്ട് വിനീഷ് കണ്ണന്‍, ഡി.ഐ വിസ്ത ഒബ്‌സ്യുക്യൂറ, സി.ജി ഐ വി എഫ് എക്‌സ്, സ്റ്റില്‍സ് അജേഷ് ആവണി, ശ്രീജിത്ത്, പിആര്‍ഒ വാഴൂര്‍ ജോസ്, ഹെയിന്‍സ്, ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്

No comments:

Powered by Blogger.