ഷേർഷ ഷെറീഫ് , ഗൗരി ജി.കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണുദേവ് സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രം " Little miss റാവുത്തർ " ഒക്ടോബർ 12ന് തിയേറ്ററുകളിൽ എത്തും..ഷേർഷ ഷെറീഫ് , ഗൗരി ജി.കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  വിഷ്ണുദേവ് സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രം " Little miss റാവുത്തർ  " ഒക്ടോബർ 12ന് തിയേറ്ററുകളിൽ എത്തും..


മനോജ് കെ.യു , സംഗീത് പ്രതാപ് ,ജീഷ്ണു ശ്രീകുമാർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ഇടത്തരം മുസ്ലീം കുടുംബത്തിൽ ജനിച്ച ആധുനിക കാലത്തിന്റെ യുവതിയാണ് നൈന റാവുത്തർ . അവളുടെ കാമുകൻ അഭിജിത്താണ്. ഇവരുടെ കഥയാണ് ഈ സിനിമ പറയുന്നത്. ഉയരമുള്ള അഭിജിത്തും, ഉയരമില്ലാത്ത നൈന റാവുത്തറും തമ്മിലുള്ള പ്രണയം കൂടിയാണിത്. 


എസ്. ഒറിജിനൽസിന്റെ ബാനറിൽ സുജൻ യാരബോളു , സാദിഖ് ഷെയ്ഖ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലുക്ക് ജോസ് ഛായാഗ്രഹണവും , ഗോവിന്ദ് വസന്ത സംഗീതവും പശ്ചാത്തല സംഗീതവും, സംഗീത് പ്രതാപ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. 126 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ക്യാപിറ്റൽ സിനിമാസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.