ഫ്രൈഡേ ഫിലിം ഹൗസിൻ്റെ" ഖൽബ് " ടൈറ്റിൽ പ്രകാശനം ചെയ്തു.



ഫ്രൈഡേ ഫിലിം ഹൗസിൻ്റെ" ഖൽബ് " ടൈറ്റിൽ പ്രകാശനം ചെയ്തു.


ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് സാജിദ് യാഹ്യാ  തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് " ഖൽബ് "   എന്ന്  നാമകരണം ചെയ്തു.


ഫൈഡേ ഫിലിം ഹൗസിന്റെ ഇരുപതാമതു ചിത്രം കൂടിയാണിത്. ഇടി,മഞ്‌ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ മോഹൻലാൽ എന്നീ ചിത്രമൊരുക്കിസംവിധാനരംഗത്തെത്തിയ സാജിദി യാഹ്യ പിന്നീട് പല്ലൊട്ടി എന്ന ചിത്രം സംവിധാനം ചെയ്തു. പ്രധാനമായുംകുട്ടികളെകേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിന് സംസ്ഥാന ഗവണ്മന്റിന്റെ പുരസ്ക്കാരത്തിനും അർഹമായി. ഈ തിളക്കങ്ങളുടെ പിൻബലത്തോടെ സാജിദ് ഒരുക്കുന്ന നാലാമതു ചിത്രമാണ് ഖൽബ്

ആലപ്പുഴയിലും, ഹൈദ്രാബാദിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെനിർമ്മാണപ്രവർത്തനങ്ങൾപൂർത്തിയായിവരുന്നു.പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രഞ്ജിത്ത് സജീവും, നെഹാനസ് സിനു  മാണ് കേന്ദ കഥാപാതങ്ങളെ അവതരിപ്പിക്കുന്നത്.


അങ്കമാലി ഡയറീസ്സിനു ശേഷം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്നതാണ് ഈ ചിത്രം . ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അതീവ ഹൃദ്യമായ ഒരു പ്രണയ കഥയാണ് വിശാലമായ ക്യാൻവാസ്സിലൂടെയും വലിയ മുതൽ മുടക്കോടെയും അവതരിപ്പിക്കുന്നത്.ആലപ്പുഴയുടെ സംസ്ക്കാരവും, ആചാരങ്ങളും, ജീവിതവുമൊക്കെ കോർത്തിണക്കി ജീവിത ഗന്ധിയായ ഒരു പ്രണയ കഥ പറയുന്നു ഈ ചിത്രത്തിലൂടെ.


മികച്ച ആക്ഷൻ രംഗങ്ങളും, ഇമ്പമാർന്ന രംഗങ്ങളമൊക്കെ കോർത്തിണക്കിയുള്ള ഒരു ക്ലീൻ എന്റെർടൈനറായിരിക്കും ഈ ചിത്രം. എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നതെന്ന് വിജയ് ബാബു പറഞ്ഞു.


ഇരുപത്തിയഞ്ചോളം പുതുമുഖ ങ്ങൾക്ക് ഈ ചിത്രത്തിൽ മികച്ച വേഷമുണ്ട്. പ്രത്യേക ഓഡിയേഷനിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. രണ്ടാഴ്ച്ചയോളം പരിശീലനവും നൽകിയാണ് ഇവരെ ക്യാമറക്കു മുന്നിലെത്തിച്ചത്.


സിദ്ദിഖും ലെനയും ഈ ചിത്രത്തിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പന്ത്രണ്ടു ഗാനങ്ങളാൽ ഏറെ സമ്പന്നമാണ് ഈ ചിത്രം.മൂന്നു സംഗീത സംവിധായകർ ഈ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു. നിന്നാൽ, പ്രകാശ് അലക്സ്, വിമൽ എന്നിവരാണ് സംഗീത സംവിധായകർ.സുഹൈൽ കോയയുടേതാണു വരികൾ. ഛായാഗ്രഹണം - ഷാരോൺ ശീനിവാസ്.എഡിറ്റിംഗ് - അമൽ മനോജ്.കലാസംവിധാനം - അനിസ് നാടോടി.മേക്കപ്പ് - നരസിംഹ സ്വാമി. കോസ്റ്റും - ഡിസൈൻ - സമീരാ സനീഷ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ മാനേജേർസ് സെന്തിൽ പൂജപ്പുര , ജീർ നസീം പ്രൊഡക്ഷൻ കൺട്രോളർ - ഷിബു പന്തലക്കോട്.പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി.സുശീലൻ.


വാഴൂർ ജോസ്

No comments:

Powered by Blogger.