നമ്മളൊന്നിച്ചൊരു പിടിപിടിക്കും കൂടെ നിൽക്കോ!! 'കൊടിപാറട്ടെ തെളിമാനത്ത്...' 'തീപ്പൊരി ബെന്നി'യിലെ തീപടർത്തുന്ന പാട്ട് .നമ്മളൊന്നിച്ചൊരു പിടിപിടിക്കും കൂടെ നിൽക്കോ!! 'കൊടിപാറട്ടെ തെളിമാനത്ത്...' 'തീപ്പൊരി ബെന്നി'യിലെ തീപടർത്തുന്ന പാട്ട് .


https://bit.ly/3Rpa32V


യുവാക്കളോടൊപ്പം നിന്ന് അവരിലൊരാളായി, സാധാരണക്കാരെ തന്നോട് ചേർത്തു നിർത്തി, ആർക്കും ഏതുനേരത്തും വിളിച്ചാൽ വിളിപ്പുറത്തുള്ള നേതാവായി, അകലം പാലിക്കേണ്ടവരോടൊക്കെ അകലം പാലിച്ച്അങ്ങനെയങ്ങനെയൊക്കെയാണ് നാട്ടിലെ ഒരു യുവ നേതാവ് വളർന്നുവരുന്നത്. ഇത്തരത്തിലൊരു നേതാവിന്‍റെ വളർച്ച വരച്ചിടുന്ന 'തീപ്പൊരി ബെന്നി'യിലെ  'കൊടിപാറട്ടെ തെളിമാനത്ത്...' എന്നു തുടങ്ങുന്ന തീപടർത്തുന്ന പാട്ട് പുറത്തിറങ്ങി. 


വിനായക് ശശികുമാറിന്‍റെ മൂർച്ചയുള്ള വരികള്‍ക്ക് ശ്രീരാജ് സജിയുടെ ചടുലമായ ഈണവും പാട്ടിന്‍റെ മാറ്റുകൂട്ടുന്നതാണ്. വിപിൻ രവീന്ദ്രനും ശ്രീരാഗ് സജിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം അർജ്ജുൻ അശോകൻ നായകനായെത്തുന്ന ചിത്രത്തിൽ 'മിന്നൽ മുരളി' ഫെയിം ഫെമിന ജോർജ്ജാണ് നായികയായെത്തുന്നത്. 


ഒരു കംപ്ലീറ്റ് ഫണ്‍ പാക്ക്ഡ് ചിത്രമായിരിക്കും 'തീപ്പൊരി ബെന്നി' എന്നാണ് ലഭിക്കുന്ന സൂചനകൾ. കുടുംബബന്ധങ്ങള്‍ക്കും സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഈ മാസം 22ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയാണ്. 'രോമാഞ്ചം', 'പ്രണയവിലാസം' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം അർജുൻ നായകനായെത്തുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലുമാണ്. 


ബെന്നിയുടെ അച്ഛനായ വട്ടക്കുട്ടായിൽ ചേട്ടായി എന്ന വ്യത്യസ്തമായ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് മലയാളത്തിലെ മുതിർന്ന താരം ജഗദീഷാണ്. അച്ഛൻ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളയാളാണെങ്കിലും മകന്‍ രാഷ്ട്രീയം തന്നെ എതിർക്കുന്നയാളാണ്. ഇവരുടെ ഇടയിലെ ഈ വൈരുദ്ധ്യങ്ങള്‍ മൂലമുള്ള സംഘർഷങ്ങളും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ബെന്നിയുടെ പ്രണയവും ഒക്കെ ചേർത്ത് നർമ്മത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന ഒരു ഫൺ ഫാമിലി എന്‍റര്‍ടെയ്നർ ചിത്രമാണ് 'തീപ്പൊരി ബെന്നി' എന്നാണ് ഇതിനകം പുറത്തിറങ്ങിയ ടീസറിൽ നിന്നും ട്രെയിലറിൽ നിന്നുമൊക്കെ അറിയാനാകുന്നത്. 


വൻവിജയം നേടിയ 'വെള്ളിമൂങ്ങ', 'ജോണി ജോണിയെസ് അപ്പാ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ്  ചിത്രമൊരുക്കുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമയുടെ നിർമ്മാണം നിര്‍വ്വഹിക്കുന്നത്. 


ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ഛായാഗ്രഹണം: അജയ് ഫ്രാൻസിസ് ജോർജ്ജ്, കോ-പ്രൊഡ്യൂസേഴ്സ്: റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, സംഗീതം: ശ്രീരാഗ് സജി, എഡിറ്റർ: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ: മിഥുൻ ചാലിശ്ശേരി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: രാജേഷ് മോഹൻ, സൗണ്ട് ഡിസൈൻ: അരുൺ വർമ എംപിഎസ്ഇ, സൗണ്ട് മിക്സിംഗ്: അജിത് എ ജോർജ്ജ്,  കോസ്റ്റ്യും ഡിസൈൻ: ഫെമിന ജബ്ബാർ, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരൺരാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിൻ ജെസ്സി, വിഎഫ്എക്സ്: പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളര്‍: അലക്സ് ഇ കുര്യൻ, സ്റ്റിൽസ്: അജി മസ്കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ട്രെയിലർ കട്സ്: കണ്ണൻ മോഹൻ, ടൈറ്റിൽ: ജിസെൻ പോൾ, വിതരണം: സെൻട്രൽ പിക്ചേഴ്സ്, പി.ആർ.ഒ: ഹെയ്ൻസ്, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

No comments:

Powered by Blogger.