" പി.കെ. റോസി " ഒക്ടോബർ പതിനാലിന് റിലീസ് ചെയ്യും.
ശക്തമായ ജാതീയ അസമത്വങ്ങൾ നിലനിന്നിരുന്ന കാലത്ത് പ്രതിഭാധനനായ ജെ.സി.ഡാനിയേലാണ് റോസമ്മ എന്ന ദലിത് വിഭാഗത്തിലെ പെൺകുട്ടിയെ പി.കെ.റോസി എന്ന പേരിൽ നായികയായി മലയാളത്തിലെ ആദ്യചിത്രമായവിഗതകുമാരനിലൂടെ, അവതരിപ്പിക്കുന്നത്.
വിഗതകുമാരൻനിശബ്ദചിത്രമായിരുന്നു'സവർണ്ണമേധാവിത്വത്തിൻ്റെ തിക്താനുഭവങ്ങൾക്കു പിന്നീടവർ ബലിയാടാ കേണ്ടി വന്നു.ഈ സംഭവങ്ങളെ കോർത്തിണക്കി പി.കെ.റോസി എന്ന ദുരന്ത നായികയുടെ കഥ പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുകയാണ്
സംവിധായ ശശി നടുക്കാട് എന്ന സംവിധായകൻ.
ജി.എസ്.ഫിലിംസിൻ്റെ ബാനറിൽ ഡി.ഗോപകുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സംവിധായകൻ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.
പുതുമുഖമായ ഉപന്യ
പി.കെ.റോസിയെഅവതരിപ്പിക്കുന്നു.പ്രശസ്ത താരങ്ങളായ മധു, ഭീമൻ രഘു ജയൻ ചേർത്തലാ, ഊർമ്മിളാ ഉണ്ണി, സേതുലക്ഷ്മി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽഅണിനിരക്കുന്നുണ്ട്.സുകുമരുതൂറിൻ്റെ വരികൾക്ക് ഈണം വിജയൻ സംഗീതം പകർന്നിരിക്കുന്നു.
ബിനുമാധവാണ്ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
എഡിറ്റിംഗ്.. അഭിജെ.
കലാസംവിധാനം -ഉദയൻ പൂങ്കോട്.നിർമ്മാണ നിർവ്വഹണം - നാഥൻ കുളക്കട .
ഫിലിം ക്രിട്ടിക്സ് ഉൾപ്പടെ നിരവധി കലാ സാംസ്ക്കാരിക സംഘടനകളുടെഅംഗീകാരങ്ങളും നേടിയ ഈ ചിത്രം ഒക്ടോബർ പതിന്നാലിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്
No comments: