ഇൻവെസ്റ്റിഗേഷൻ ജോണറിൽ നിരവധി സിനിമകൾ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമായ മേക്കിങ് പാറ്റേ ണോടെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അണിയിച്ചൊരുക്കുകയാണ് V3 Media പ്രൊഡക്ഷനിലൂടെ നിഷാദ് കാപ്പാടും ധന്യയും.
ഒരു മിഡിൽക്ലാസ് ഫാമിലിയിലെ പെൺകുട്ടിയുടെ അസ്വാഭാവികമായ കൊലപാതകവും അത് ആന്വേഷിക്കാൻ വരുന്ന പൊലീസ് ടീമും പോലീസിന്റെ അന്വേഷണം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ ഇവരുടെ ടീമിലേക്ക് ജോയിൻ ചെയ്യുന്ന കേരള - തമിഴ്നാട് ബോർഡറിലെ C I യും തുടർന്നുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളും ഒടുവിൽ കേരളത്തിലും തമിഴ്നാട്ടിലും ആയി നടന്ന കൊലപാതകങ്ങളുടെ ചുരുൾ അഴിക്കുന്നതും ആണ് കഥാ പശ്ചാത്തലം.
" The Reality " എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയിൽ ഇൻഡസ്ട്രിയിൽ സജീവമായിട്ടുള്ള കുറച്ച് ആർട്ടിസ്റ്റുകൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
കേരളവും തമിഴ്നാടും പ്രധാന ലൊക്കേഷനുകൾ ആയി വരുന്ന ചിത്രം രണ്ട് ഭാഗങ്ങൾ ആയാണ് ചിത്രീകരിക്കുന്നത്. V3 Media പ്രൊഡക്ഷനിലൂടെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ സ്റ്റോറി, സിനിമോട്ടോഗ്രാഫി, ഡയക്ഷൻ നിർവഹിച്ചിരിക്കുന്നത് നിഷാദ് കാപ്പാട് ആണ്. കാഴ്ച്ചക്കർക്ക് വേറിട്ട ഒരു തിയേറ്റർ അനുഭവം ആകുമെന്ന പ്രതീക്ഷയിൽ ആണ് V3 Media മാനേജിങ് പാർടണറും ചിത്രത്തിന്റെ ക്രിയേറ്റിവ് ഹെഡും ആയ ധന്യ.
ഇൻവെസ്റ്റിഗേഷൻ ജോണറുകളിൽ പാട്ടുകൾ അധികം കാണാറില്ലെങ്കിലും കഥാപാശ്ചാത്തലത്തോട് ചേർന്നുകൊണ്ടുതന്നെ മികച്ച കുറച്ച് പാട്ടുകളും ഈ സിനിമയിൽ ഇതിന്റെ അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.
ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾക്ക് 6 മാസം നീണ്ടുനിന്ന സൗജന്യ ആക്ടിങ് - ഫൈറ്റിങ് വർക്ക്ഷോപ്പാണ് V3 യുടെ ഫ്ലോറിൽ നൽകിയത്.
3 ഷെഡ്യൂളുകൾ ആയാണ് ആദ്യ ഭാഗത്തിന്റെ ചിത്രീകരണം നടക്കുന്നത്. അതിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയായി രണ്ടാം ഷെഡ്യൂളിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു.
Subscribe to:
Post Comments
(
Atom
)
Looking forward for the release date.
ReplyDelete