" പാൽതു ജാൻവർ " ഓഫീഷ്യൽ ട്രെയ്ലർ നാളെ ( ആഗസ്റ്റ് 27) വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യും. സെപ്‌റ്റംബർ രണ്ടിന് ചിത്രം തീയേറ്ററുകളിൽ എത്തും.
ബേസിൽ ജോസഫിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോണി ആൻ്റണി ,ഇന്ദ്രൻസ് ,ദിലീഷ് പോത്തൻ ,ഷമ്മി തിലകൻ, ശ്രുതി സുരേഷ് , ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ സ്റ്റെഫിസണ്ണി,
വിജയകുമാർ ,കിരൺ പീതാംബരൻ ,സിബി തോമസ്, ജോജി ജോൺ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. മോളിക്കുട്ടി എന്ന പശുവും പ്രധാന വേഷത്തിൽ എത്തുന്നു.
വിനോയ് തോമസ് ,അനീഷ് അഞ്ജലി എന്നിവർ രചനയും, ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും ,
രണദിവ് ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിംഗും, ഗോകുൽദാസ് കല സംവിധാനവുംനിർവ്വഹിക്കുന്നു.
ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സലിം പി. ചാക്കോ .
cpK desK.
Subscribe to:
Post Comments
(
Atom
)
No comments: