ഓടിട്ട പുരപ്പുറത്ത് കേറി ഇളക്കിയും തിരിച്ചും ആന്റിന അനക്കി, സിഗ്നൽ കിട്ടുന്നുണ്ടോ എന്നറിയാൻ മുകളിൽ ഇരിക്കുന്നയാളിന് വീടിനകത്തു നിന്നും സന്ദേശമയച്ച് ഉറപ്പാക്കി എല്ലാവരും ഒന്നിച്ചിരുന്ന് തെളിച്ചമുള്ള ടി.വി.കാഴ്ച ആസ്വദിച്ച കാലം!
തൊണ്ണൂറുകളുടെ പകുതി വരെ പല വീടുകളിലും ഉണ്ടായിരുന്ന കാഴ്ചയാണ് " സബാഷ് ചന്ദ്രബോസ് "എന്ന സിനിമയുടെ പ്രമേയം. കളർ ടി.വി. ഒരു വലിയ സംഭവമായിരുന്ന നാളുകളിലേക്ക് ട്രെയ്‌ലർ പ്രേക്ഷകരെഎത്തിച്ചിരിക്കുകയാണ് .
വി. സി. അഭിലാഷ് സംവിധാനം ചെയ്യുന്ന " സബാഷ് ചന്ദ്രബോസ് "ആഗസ്റ്റ് അഞ്ചിന് "സബാഷ് ചന്ദ്രബോസ്" ചിത്രം റിലീസ് ചെയ്യും.
വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന "സുഭാഷ് ചന്ദ്രബോസ്"
ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പനാണ് നിർമ്മിച്ചത്. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾകേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിയ്ക്കുന്നത്.
1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.ശ്രീനാഥ് ശിവശങ്കരൻ സംഗീതം നൽകിയ ചിത്രത്തിലെ കാമുകിപ്പാട്ട് എന്ന പ്രണയ ഗാനം ട്രെൻഡിങിലും ഹിറ്റ് ചാർട്ടിലും ഇടം പിടിച്ചിട്ടുണ്ട്.
ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തആളൊരുക്കത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് "സബാഷ് ചന്ദ്രബോസ് ".
'ഉണ്ട', 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് പുരുഷൻ ഈ ചിത്രത്തിനു വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു.സംവിധായകനായ വി സി അഭിലാഷ്, അജയ് ഗോപാൽ എന്നിവരുടെ താണ് ഗാനരചന. എഡിറ്റിംഗ്-സ്റ്റീഫൻ മാത്യു, ലൈൻ പ്രൊഡ്യൂസർ- ജോസ് ആന്റണി, ആർട്ട്-സാബുറാം, മിക്സിങ്ങ്-ഫസൽ എ ബക്കർ,സൗണ്ട് ഡിസൈൻ-ഷെഫിൻ മായൻ,ഡി ഐ-സൃക് വാര്യർ,വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്-സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വർഗീസ് ഫെർണാണ്ടെസ്, പ്രൊഡക്ഷൻ കൺട്രോളർ-എസ് എൽ പ്രദീപ്,കൊറിയോഗ്രാഫി: സ്പ്രിംഗ്,ആക്ഷൻ- ഡ്രാഗൺ ജെറോഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ-രോഹിത് നാരായണൻ,അരുൺ വിജയ് വി സി,വി എഫ് എക്സ്-ഷിനു, സബ് ടൈറ്റിൽ-വൺ ഇഞ്ച് വാര്യർ, ഡിസൈൻ: ജിജു ഗോവിന്ദൻ,സ്റ്റിൽസ്- സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ.
സലിം പി. ചാക്കോ .
cpK desK.
Subscribe to:
Post Comments
(
Atom
)
No comments: