അതുല്യപ്രതിഭ കെ.പി.എ.സി ലളിതയ്ക്ക് ബാഷ്പാഞ്ജലി🙏
അഭിനയവിസ്മയമായ ലളിത അനശ്വരതയിലേക്ക്.
സ്കൂൾകുട്ടിആയിരിക്കുമ്പോൾ കെ.പി.എ.സി നാടകത്തിലൂടെയാണ് ലളിതചേച്ചിയെ ആദ്യമായി കണ്ടത്.വർഷങ്ങൾ കഴിഞ്ഞപ്പോൾ വന്നുചേർന്ന വ്യക്തിസൗഹൃദം ഒരുഭാഗ്യമായികരുതുന്നു.
പാട്ടും അഭിനയവുംകൊണ്ട് സ്റ്റേജുകളിൽ നിറഞ്ഞുനിന്ന കലാകാരി സിനിമകളിലൂടെ ജനമനസ്സുകൾ കീഴടക്കി.
സ്വാഭാവിക അഭിനയത്തിന്റ ക്ളാസ്സിക്ക് ഉദാഹരണമായി
നിറഞ്ഞുനിന്ന ലളിതയുടെ വേർപാട് കനത്തനഷ്ടം തന്നെയാണ്.
തോപ്പിൽ ഭസി ,കെഎസ് സേതുമാധവൻ,അടൂർ ഗോപാലകൃഷ്ണൻ ഭരതൻ , പത്മരാജൻതുടങ്ങിയ മഹാപ്രതിഭകളുടെ കളരിയിലെ പരിശീലനത്തിലൂടെ സിനിമയ്ക്ക് മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളെ നൽകിയ അഭിനേത്രിയായ ലളിത നമ്മുടെ പൊതുരംഗത്തിനും മറക്കാൻ കഴിയാത്ത പ്രതിഭയാണ്.
കുടുംബത്തിന്റ ദുഃഖത്തിൽ പങ്കുചേരുന്നു…🙏
പന്തളം സുധാകരൻ .
( മുൻ മന്ത്രി )
Subscribe to:
Post Comments
(
Atom
)
No comments: