'കുടുംബപുരാണത്തിൽ ' എന്റെ അമ്മയായി .....
'സസ്നേഹത്തിൽ ' എന്റെ ചേച്ചിയായി ...
'മേലെ വാര്യത്തെ മാലാഖകുട്ടികളിൽ ' അമ്മായി അമ്മയായി ...
കൂടാതെ, .ഞാൻ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിൽ ലളിതാമ്മ അഭിനയിച്ചു .
'വിവാഹിതരെ ഇതിലെ ' ഇന്നസെന്റുമൊത്തുള്ള ആദ്യ ചിത്രമെന്നു സംശയം ..
പിന്നീട് ആ കൂട്ടുകെട്ട് കാണികൾക്കു പ്രിയമായി ...
'മണിച്ചെപ്പു തുറന്നപ്പോൾ ' ,'അമ്മയാണെ സത്യം ' എന്നീ ചിത്രങ്ങളിലും സഹകരിച്ചു .
എന്റെ 'റോസ്സ് ദി ഫാമിലി ക്ലബ്ബി'ലും ഒരിക്കൽ അതിഥിയായി വന്നു ...
അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചതായിട്ടാണ് കണക്ക് ..
എന്നാൽ എന്റെ മനസ്സിൽ പതിഞ്ഞതും നിറഞ്ഞു നിൽക്കുന്നതും ' അനുഭവങ്ങൾ പാളിച്ചകളിൽ ' 'കല്യാണി കളവാണി ' എന്ന പാട്ടു പാടുന്ന കെ .പി. എ .ലളിതയാണ്..
പണ്ടെങ്ങോ ഞാൻ അവരെ പറ്റി പറഞ്ഞ വാക്കുകൾ ബഹുമാനപൂർവ്വം ആവർത്തിക്കട്ടെ :-
"ചൂട് പുന്നെല്ലിന്റെ ചോറിൽ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതിൽ ആരോഗ്യമുള്ള തുടുത്ത ഒരു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണ് എനിക്ക് അവരുടെ അഭിനയം കാണുമ്പോൾ .."
എന്നും നല്ല ഓർമ്മകളിൽ ആ കലാകാരി ജീവിക്കും ....
that's ALL your honour !
ബാലചന്ദ്രമേനോൻ .
( നടൻ ,സംവിധായകൻ )
Subscribe to:
Post Comments
(
Atom
)
No comments: