സുരേഷ് കോന്നിയുടെ " ഇങ്ങനെയും ഒരു❤ജിഹാദിൻ്റെ " പോസ്റ്റർ പുറത്തിറങ്ങി.



നടൻ റ്റി.പി. മാധവൻ ടൈറ്റിൽ റോളിൽ എത്തുന്ന  ഹ്രസ്വചിത്രമായ  " ഇങ്ങനെയും ഒരു ❤ജിഹാദിൻ്റെ പോസ്റ്റർ പുറത്തിറങ്ങി.

ഗിരിദേവ ക്രീയേഷൻസിൻ്റെ  ബാനറിൽ ഗ്രീൻ മീഡിയ നിർമ്മിക്കുന്ന മിനി സിനിമയാണിത്. സുരേഷ് കോന്നിയാണ് കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്നത്. 

" ഇങ്ങനെയും ഒരു ❤ജിഹാദ് " 
പത്തനാപുരം ഗാന്ധിഭവൻ, പാടപ്പക്കൽ,കോന്നി,കല്ലേലി,
എന്നിവിടങ്ങളിലായിഫെബ്രുവരി  25 മുതൽ 27 വരെ  തിയതികളിൽ  ചിത്രീകരണം നടക്കും. 

തിരക്കഥ ,ഗാനം ബിജു കലഞ്ഞൂരും ,ഛായാഗ്രഹണം 
ആർ .ജയേഷും ,  ചമയം കണ്ണൻ കലഞ്ഞൂരും അസോസിയേറ്റ് 
അശോകൻ കോന്നിയും നിർവ്വഹിക്കുന്നു. 

റ്റി.പി  മാധവൻ, കെ.പി.ഏ.സി അനിത , റഷീദ് മുളന്തറ, അൻസു കോന്നി,സന്തോഷ്‌
കലഞ്ഞൂർ,അമൽ ഗാന്ധിഭവൻ,
ബിജു കലഞ്ഞൂർ, കൈലാസ് അങ്കമാലി, വിനിഷ കൊല്ലം, മഞ്ജു ബിജു , മല്ലിക സോമൻ, സജി കോന്നിഎന്നിവർക്കൊപ്പം, നിത പ്രീത അനിൽ, മൊഹമ്മദ്‌ അയാൻഎന്നിബാലതാരങ്ങളും ഈ ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നു. 

cpK desK .

 
 

No comments:

Powered by Blogger.