കേരളക്കര ഇളക്കിമറിക്കാൻ അജിത്ത്കുമാർ - എച്ച് .വിനോദിൻ്റെ " വലിമൈ " നാളെ തീയേറ്ററുകളിൽ എത്തും .


അജിത്കുമാറിനെ നായകനാക്കി  എച്ച്. വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആക്ഷൻ ത്രില്ലർ സിനിമ " വലിമൈ " നാളെ ( ഫെബ്രുവരി 24 വ്യാഴം) തീയേറ്ററുകളിൽ എത്തും. 

ബേയ് വ്യൂ പ്രൊജക്ടസ് എൽ.എൽപി അസോസിയേഷൻ 
വിത്ത് സീ സ്റ്റുറ്റുഡിയോസിൻ്റെ ബാനറിൽ ബോണി കപൂറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

ഹിമ ഖുറൈഷി ,കാർത്തികേയ ഗുമ്മകൊണ്ട ,ബാനി ,സുമിത്ര, രാജ് അയ്യപ്പ ,ചരിത്ര റെഡ്ഡി, യോഗി ബാബു, സെൽവ, ജി.എം. സുന്ദർ ,അച്ചുത് കുമാർ, പാവേൽ നവനീതം ,കാർത്തിക് രാജ് എന്നിവരോടൊപ്പം മലയാളിതാരങ്ങളായ ധ്രുവൻ, ദിനേശ് പ്രഭാകർ ,പേളി മാണി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

നിരവ് ഷാ ഛായാഗ്രഹണവും, വിജയ് വേലുക്കുട്ടി എഡിറ്റിംഗും, യുവൻ ശങ്കർ രാജ സംഗീതവും, എം. ജിബ്രാൻ പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. രണ്ട് മണിക്കൂർ 59 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം .

" യെന്നെ അറിന്താനിന് ശേഷം അജിത്കുമാർ ഐ.പി.എസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് " വലിമൈ " . " നേർക്കൊണ്ട പാർവൈ " എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച്. വിനോദ്. റേസിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രംകൂടിയാണിത്. E4 എൻ്റെർടെയിൻമെൻ്റൊണ്  കേരളത്തിൽ " വലിമൈ " വിതരണം ചെയ്യുന്നത്. 

സലിം പി. ചാക്കോ .
cpK desK.

 

No comments:

Powered by Blogger.