വേറിട്ട അഭിനയശൈലിയുമായി " സ്നേഹ അജിത് " .
നടിയും നർത്തകിയുമായ സ്നേഹ അജിത് തീയേറ്ററുകളിൽ എത്തിയ സുരേഷ് ഉണ്ണിത്താൻ്റെ " ക്ഷണം " സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്നിരിക്കുന്നു.
ഭരതനാട്യം ,കുച്ചിപ്പുടി ,ഫോക്ക് ഡാൻസ് ,മോഹിനിയാട്ടം കേരളനടനം, ഇതോടൊപ്പം മോഡോൺ ഡാൻസുകളും സ്നേഹ അഭ്യസിച്ചിട്ടുണ്ട്.
ചെറുപ്രായത്തിൽ തന്നെ മോണോ ആക്ട് ,നാടകങ്ങൾ എന്നിവ അവതരിപ്പിച്ച്
നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. സാർവ്വദേശീയ തലങ്ങളിൽ പ്രസംഗ മൽസരങ്ങളിലും വിജയി ആയിട്ടുണ്ട്.
ബഹറിനിലുള്ള ഡോ. ശ്രീധറിൻ്റെയും ,അനുരാധ ശ്രീധരിൻ്റെയും കേച്ചേര അക്കാഡമി ഓഫ് ഭരതനാട്യത്തിൽ ഇപ്പോൾ വർക്ക് ചെയ്യുന്നു. ടെലിവിഷൻ ഷോകളിലും എഫ്.എം.
റേഡിയോയിലും സജീവമാണ്.
ബഹറിനിലെ ദാദാബായ് കൺസ്ട്രക്ഷൻസ് കമ്പനി സി.ഇ.ഒ അജിത്കുമാറിൻ്റെയും ശാരദ അജിതിൻ്റെയും മകളാണ് സ്നേഹ അജിത് .
മികച്ച അഭിനയ ശൈലികൊണ്ട് മലയാള സിനിമ രംഗത്ത് ഈ പുതുമുഖ നടി സാന്നിദ്ധ്യം വിളിച്ച് അറിയിക്കുമെന്ന് ഉറപ്പാണ്.
സലിം പി. ചാക്കോ .

No comments: